408 പാട്ടുകൾ
മറ്റൊരു ചെമ്പങ്ങെടുചത്തു
ചിത്രതത്തിൽ വെച്ചങ്ങു മൂടി ഓടി-
ച്ചെന്നു കടവിലന്നേരം
ബാലകുമാരനെക്കണ്ടു വീരൻ
വമ്പൻപുഴയുടയോനും
അമ്മയ്ക്കു നല്ല സിഖമോ സുതാ
എന്തിനിങ്ങോട്ടിപ്പോൾ പോന്നു?
അമ്മ കളിച്ചു സുഖമായ് നല്ല
സ്വാദുത്വമ്ണ്ടു ഭുജിച്ചു
സൌഖ്യമായങ്ങിരിക്കുന്നു ഒരു
നളും ലയമില്ലവർക്ക്
ഓടം കടത്തേണമിപ്പോളിനി-
ക്കാലസ്യം പാരം മകനേ!
എന്നുരചെയ്തൊരുനേരം ഭീമ-
നപ്പോളവനോടു ചൊല്ലി
അങ്ങുന്നു തോണിനടുവിൽ ഒരു
വാട്ടം വരാതെയിരിയ്ക്കു
അങ്ങോട്ടുമിങ്ങോട്ടു വേഗം പുഴ
ഞാൻ വലിച്ചങ്ങിറക്കീടാം
സന്തോഷമുള്ളിൽക്കരുതി വീരൻ
വമ്പൻപുഴയുടയോനും
തോണിനടുവിൽക്കരേറി ഭീമൻ
തോണിത്തുഴയുമെടുത്തു
ഓടംതലയ്ക്കൽക്കരേറി ഭീമൻ
ഊററമായൊന്നു വലിച്ചു

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.