താൾ:Pattukal vol-2 1927.pdf/403

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വാരാണത്തികവി 401
മൂലമാകുന്നാധാരം തന്നിലല്ലൊ മുകൾമുടിവും വായുബീജം പിറന്നുണ്ടായി മേലേടം നിലകളേഴും കടന്നു ചെന്നാൽ മേവിനിന്നു വിലസീടും പരിചു കാണാം വെലയുണ്ടങ്ങന്നിലയിൽ ചെന്നുകൊൾവാൻ വേദാന്തം കണ്ടവർക്കേ പൊരുൾ കാണാവു മൂലനാഥൻ വസിപ്പതൊരു സ്ഥാനമുണ്ടാ‌_മുച്ചതുരം തൻനടുവെ ഉപദേശങ്ങൾ പച്ചനിറം പവിഴനിറം പാൽനിറത്താൽ പരമിതൊന്നായി നിന്നതല്ലൊ പരമയോഗം അച്ചുരുക്കം കണ്ടു സേവിച്ചുറച്ചുകൊൾകിൽ അതിനുമേലെ ആനന്ദം പെരികെയുണ്ടാം നിശ്ചയമായി മൂലനാഡിമുതൽ കണ്ടത്തിൽ നിറഞ്ഞുനിലക്കും പരമജ്ഞാനകതിർവിളക്കു പരമജ്ഞാനകതൃവിളക്കിലെഴുന്ന ദീപം പരമാത്മാ തന്നിലെങ്ങും നിറഞ്ഞു നിൽക്കും എരിഞ്ഞു കത്തീട്ടൊഴുകുന്നദീപം എഴുന്നുകണ്ടീടെൻ മനവും തന്നകമേ സുഖം കൊടുത്തു പരമീഴീലു ദീപത്തിൻ നാളംപോലെ പരീക്ഷിച്ചുകാണേണം വിശ്വരൂപം അമയിനാലതിട്ടയമ്മഹിമ കണ്ടിട്ടെൻ മനവും മതിമറന്നു തുടങ്ങിതയ്യൊ മതിമറന്നു പോവാതെ ജീവാത്മാവെ മനോഹരമാം സുഖങ്ങളുണ്ടതിൻമീതെ
51 *
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/403&oldid=166317" എന്ന താളിൽനിന്ന് ശേഖരിച്ചത്