താൾ:Pattukal vol-2 1927.pdf/401

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാരണത്തിൻകവി 399
ദുഷ്ടതയിൽ കിടന്നു മറിഞ്ഞുഴൽവതയ്യോ തിരക്കടലിൽ മരക്കലം പോയോടുമ്പോലെ കരവഴിമേലണഞ്ഞുകൊൾവാൻ കരകണ്ടില്ലെ കാണാതോരരിമ്പൊരുളെ കണ്ടെനാവൂ കാണാതോരരിമ്പൊരുളേ കാണ്മാനിപ്പോൾ കാമമെന്നും പാശത്താൽ കെട്ടു പെട്ടെൻ പ്രാണൻ പൊയ്ക്കുറുക്കുന്നു കാലന്തോറും വമ്പരന്റെ കിങ്കരന്മാർ വരവുണ്ടിപ്പോൾ കേണുകിടന്നുഴലാതെ പോകവേണം കേവലമേ പരമപദം കണ്ടുകൊൾവാൻ വീണാർ തണ്ടതിനുടയ നടുവേ ചെന്നാൽ വ്ശ്വനാഥൻ താനിരിക്കും കോവിൽകാണാം താനിരിക്കും കോവിലകം പൂക്കുകൊൾവാൻ സ്ഥാനമാനപെരുവഴി കണ്ടവർക്കേയാവൂ കായമെന്നും വഴിയേ പൊയ്ക്കുടന്നു ചെന്നാൽ ആഴമുള്ളോരഴിവാതിൽ തുറന്നുകാണാം ഊനമേതും വാരാതോതീശനുണ്ട് ഊടറിവോർക്കുള്ളവണ്ണം കണ്ടുകൊൾവാൻ ആനന്ദം പൊഴിയുന്നൊരാത്മതത്വം അണുവേ കാണതിലുമുണ്ടങ്ങഖിലലോകം അണുവാകും മുതൽക്കു നിങ്ങളഖിലത്തേളം അതിനിടയിൽ കാണേണം നേർമ്മകൂർമ്മം ഉണീലോളം പോരുമൊരു രൂപംതന്നെ രൂപമോദാലരൂപമോതാലെന്നും പിന്നെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/401&oldid=166315" എന്ന താളിൽനിന്ന് ശേഖരിച്ചത്