താൾ:Pattukal vol-2 1927.pdf/400

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

398 പാട്ടുകൾ

നാരിണികൾ നാൽമുഖൻ താൻ നാരിയാളെ നന്നായിനിന്നരുൾക നാവുതൻമേൽ കാരണനാം കടൽവർണ്ണാ കമലകണ്ണാ കരുണയിനിക്കജ്ഞാനം നീക്കവേണം പാരിടത്തിൽ ഗുരിക്കന്മാർക്കഭയമേ ഞാൻ പണ്ഡിതരേ പരമാർത്ഥം തരികിനിക്കെ പരമാർത്ഥം തരുന്നതാകിലടിയനിപ്പോൾ പരമജ്ഞാനകവികളാലൊന്നെടുത്തുരപ്പിൻ അരിപ്പമിപ്പൊള്ളുളളവണ്ണം കണ്ടുകൊൾവാൻ ആയന്തം മൂലമേതെന്നറിയുന്നില്ലെ ഗുരുവരുളാലെങ്കിലും ഞാൻ ഇതാ ചൊല്ലുന്നേൻ ഗുണമെന്നും കരുതേണം പലരുമയ്യൊ അരുളേണം ദേവകളേ ഋഷിമാരേ അറിവില്ലാത്തടിയനൊട്ടറിയുമാറേ അറിവുടയപഴമുനിമാർ വചനത്താലെ അവസ്ഥയിൽ ഞാനൊന്നുണ്ടു കേട്ടിരിപ്പൂ പിറവികളിൽ നരനായി ജനിച്ചുകൊണ്ടാൻ മുമ്പിലേതും പിമ്പിലേതും കാണാമല്ലൊ ചിറമനായി പിറപ്പാനും യോഗം വന്നു ജനനമറ്റും പോവഴിയും കണ്ടതില്ലേ തിറം വരുമാറുടനെ പോയി പരലോകത്തെ നിശ്ചയമായി പരമപദം കണ്ടനാവൂ പരമപദം കണ്ടുകൊൾവാൻ വിധിയുമില്ലേ പാപമെന്നും കല്ലും മുള്ളിട്ടുപോയി ദുരിതഹരം പണ്ടനേകം ചെയ്തോനല്ലെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/400&oldid=166314" എന്ന താളിൽനിന്ന് ശേഖരിച്ചത്