താൾ:Pattukal vol-2 1927.pdf/396

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

394 പാട്ടുകൾ
ഒന്നു പൊളിച്ചങ്ങു വാരിയുംകൊണ്ടു സ്ഥാനം പിഴയാതെ തൂണിട്ടുകൊണ്ടാൽ എല്ലാം കഴുക്കൊലു നാല്പത്തിമൂന്നു എട്ടുള്ളവരിയും കെട്ടിയും നിർത്തിയും ഓലയും തൊണ്ണൂറ്റാറു മടകെട്ടി മേലെ പുതച്ചു മുകളേറ്റികൊണ്ടാൽ ഒത്ത മുകളിലൊരോടും കവുത്തി മേലെ വെയിമഴ മഞ്ഞു തടുക്കും ഒമ്പതു കണ്ടം മുഴമവുണ്ടെല്ലുർക്കും ഒമ്പതിനൊമ്പതു വാതലുമുണ്ടെ ഐവാലൊരുമണി വിത്തും വിതച്ചൊൻ അന്നങ്ങു ഐവരെ കാവലും വെച്ചെൻ അച്ചിടി കണ്ടങ്ങൾ രണ്ടങ്ങരികേ പിടിക്കറ്റയുണ്ടാംവതിനേകതിലും അരിവാളും നീക്കി പിടിയൂന്നിക്കൊണ്ടു അരുമിച്ചൊരുമിച്ചു കൊയ്യുന്നനേരം അരുമറ്റ തമ്പുരാൻ നോക്കിയിരിക്കും ആളെക്കണ്ടാൽ മടികൂടെ മേപ്പട്ടി ആദത്തെ പണ്ടു ചതിച്ചൊനിപ്പട്ടി ഏളത്തൽഞായം പെരിയോനിപ്പട്ടി ചെളമുഴുത്തോരു നായുണ്ടവനെ ചെളയെ പൂക്കു കലത്തെയെടുത്തു ദാഹിച്ച തണ്ണിനീർ വായിലുംകൊണ്ടു ദാശിയിൽ വന്നുവിളിക്കുന്നോരെന്നെ ഏകസ്വരൂപികളെല്ലാരും കൂടെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/396&oldid=166309" എന്ന താളിൽനിന്ന് ശേഖരിച്ചത്