വള്ളൊക്കവി 391
മുക്തിയുംവന്നു വഴികാട്ടുവാനായി മൂലപുരക്കൽഞാൻ പോകുന്നനിന്തെൻ ഈരേഴുലോകം പടൈത്തോനി വള്ളോൻഅക്കുടിൽത്താനെ ഇനിക്കു കിടപ്പാൻ ചോരുന്നതിപ്പുര നേരെ മുകളിൽ ചോർച്ചയടപ്പാനിനിക്കാരുമില്ലെൻ പാരാഞ്ഞു തൻമക്കളൈവരുമിപ്പോൾ വന്നിപ്പുരയൊന്നു കുത്തി തരുവാൻ നേരായിട്ടെങ്ങും കിടക്കരുതയ്യൊ നിന്നോടു എന്നേയും കൊണ്ടുപോനിന്തെൻ ഉള്ളുകത്തിട്ടൊരു ഞാറേ പറിപ്പാൻ ഉൾകണ്ടഞ്ഞാറും നനഞ്ഞു ഞാൻനട്ടു കള്ളപ്പുലവരെ കാവലും വച്ചു കാപ്പാളരുണ്ടു കൊള്ളിയും മിന്നി ഞാൻ തണ്ണീർക്കുപോകുമ്പോൾ കോഴിമാ തച്ചിട്ടും കൊട്ടിട്ടും കൊല്ലും ഉള്ളതു നീയ്യു പറയിതും കോളെ പണ്ടെൻപുരക്കൽ ഞാൻ പോകുന്നനിന്തെൻ ഊരിലെക്കെന്നും തെളിച്ചു മുളച്ചെൻ ഊരാഴിയഞ്ചും ഉറപ്പിച്ചു പോന്നെൻ മൂരികളഞ്ചുണ്ടു കുത്തുവാൻ നില്ക്കുന്നു മുക്കിറയിട്ടവർ കുത്തുവോരെന്നെ കാരിയമുള്ളവർ വാഴുവോർ തമ്മെ കാട്ടിൽപ്പോയാടി ഒളിക്കും ചിലനാൾ നേരിയവള്ളി പിടിച്ചേറ്റി കൊൾവാൻ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.