താൾ:Pattukal vol-2 1927.pdf/392

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

390 പാട്ടുകൾ

മൂന്നു മരമതിൽ താനേ മുളച്ചു ആമരം പൂത്തൊരു പുവുണ്ടു കയ്യിൽ പൂവ്വോടെ ഞാറോടു ചൂടാമ്പൊനിന്തെൻ അക്കരെ നിന്നു വിളിപ്പോനി വള്ളോൻ അക്കരെ പോവാൻ തുണയില്ലെനിക്കു മക്കളുണ്ടൈവരെ കൂടെ നടപ്പാൻ വന്തെന്നെയാറും കടത്തുവോനില്ലെ പൂക്കും പുറപ്പെട്ടും നില്ക്കുന്നനേരം പുതുവെള്ളം വന്നു പുഴയും നിറഞ്ഞു ദുഃഖം പെരുതായി ഉറക്കില്ലിനിക്കെ ദുഃഖം കെടുത്തന്നെ ക്കെണ്ടുപോനന്തെൻ ആറും കടന്നിങ്ങപ്പുറം ചെന്നാൽ ആനന്ദനള്ളോൻ പുരെക്കലും ചെല്ലാം ഞാറുണ്ടുനിൽക്കുന്നു ഞാറെ പറിപ്പാൻ ഞാനിപ്പുലവരെ കാണുന്നതില്ലെ ക്കൂറുള്ളവരുണ്ടമ്പത്തോരിവർ കുവ്വപ്പുലവവരുണ്ടൈവരതിലും പാറകൊണ്ടെന്നെ എറിയലുംക്കോളെ പണ്ടെൻപുരക്കഞാൻ പോകുന്നനിന്തൻ ഇത്തിരെ നാളം കുടിൽ കാത്തിരുന്നു ഈവള്ളോൻ കൊണ്ടന്റെ വല്ലി പുകൾവാൻ പത്തുവയസ്സിൽ ഞാൻ കല്ലനൂർ പൂണ്ടെൻ പരിശുള്ള തണ്ടെയുമിട്ടുനടന്നു പത്തുവിരൽക്കു ഞാൻ മോതിരം പൂണ്ടെൻ പാടത്തുചേരിയൽ കുന്നും തെളിച്ചെൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/392&oldid=166305" എന്ന താളിൽനിന്ന് ശേഖരിച്ചത്