30
പാട്ടുകൾ
ബാലാദിത്യവെട്ടം തുടങ്ങിനേരം കൃഷ്ണനാമ- ജാലങ്ങളെ ജപർപ്പൂതും ചെയ്തു കചേലൻ ചാലേ വലത്തോട്ടൊഴിഞ്ഞ ചകോരാദി പക്ഷികടെ കോലാഹലം കേട്ടുകൊണ്ടു
വിനിഗ്ഗർമിച്ചു
നാഴികതോറും വളരും ഭക്തിനൽകുമാനന്ദമാ- മാഴിയിങ്കലുടനുടൻ മുഴുകുകയും താഴുകയുമെഴുകയും ചെയ്തൂ കോലാഹലം പോലും പാഴാക്കാതെ പോയി വിപ്രൻ വിവിധങ്ങളാം ഗ്രാമാം നാഗരാദികളെ കടന്നിട്ടു സജ്ജനാനാം ഗ്രാമണി ഗമിക്കുന്നേരരഗണ്യമേറും രാമാനുജന്റെ ഹൃദയമറിവാന്മേലായെന്നിട്ടു രോമാഞ്ചമണിഞ്ഞീവണ്ണം വിചിന്ത ചെയ്തു നാളെ നാളെയെന്നായിട്ടു ഭഗവാനെ കാണാനിത്ര- നാളും പുറപ്പെടാത്ത ഞാനിന്നു ചെല്ലുമ്പോൾ നാളീകനയനനെന്തു തോന്നുന്നൊ ഇന്നു നമ്മോടു- നാളീകം കരിമ്പനമേലെയ്തപോലെയോ പെശാകം ദേശിക ദക്ഷിണ കഴിഞ്ഞതിൽപിന്നെക്കാണാഞ്ഞ ഞാൻ ദേവദേവനത്ഥിർക്കപ്പെടുമെങ്കിലും
ദാശാഹ ന്റെ ദാരിദ്ര്യമൊഴിച്ചയപ്പാൻ ബന്ധം വേണ്ട
ദാസ്യസഖ്യാദികളനിത്രന്മാർക്കുണ്ടാമൊ താണുപണ്ടുണ്ടായ സാപ്തപദീനം തന്നു പറഞ്ഞു കാണുമ്പോളഖിലേശനൊടിരിപ്പവനിവൻ ദ്രോണർ ദ്രുപദനാലെന്നപോലേ നിന്ദിക്കപ്പെടുക വേണമെന്നില്ലാദ്യനല്ലേ പ്രഭുവല്ലല്ലൊ
മാനിയാമർജ്ജനനോളം വലിപ്പമില്ലുണ്ടെങ്കിലും
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.