താൾ:Pattukal vol-2 1927.pdf/365

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സന്താനഗോപാലം

നാഴികനേരം കഴിഞ്ഞിടാതെ
ലോകാലോകമതുമാശു കടന്നവൻ
ലോകാധിനാഥൻ ധനഞ്ജയനും
സൂര്യന്റെ രശ്മികളില്ലാത്തതിൽപുറം
കൂരിരുട്ടല്ലാതെ മറ്റൊന്നില്ല
കണ്ണുകൾ കാണാഞ്ഞു പാണ്ഡുകുമാരനും
ദണ്ഡംതുടങ്ങി മനസ്സിലപ്പോൾ
തന്റെ സുദർശനചക്രത്തെ ധ്യാനിച്ചു
താമസംകൂടാതെ വാസുദേവൻ
കോടിദിനേശന്മാർ കൂടിയുദിച്ചോരു
മോടികലർന്നപ്രകാശത്തോടെ
ഓടിയണഞ്ഞിതു ചക്രം സുദർശനം
പേടിച്ചുമണ്ടിയിരുട്ടശേഷം
നല്ലവെളിച്ചം തെളിഞ്ഞോരുനേരത്തു
നന്നായ് പ്രസാദിച്ചു പാണ്ഡുസ്തുനു
ഗോവിന്ദ മാധവ കൃഷ്ണ മുരാന്തക
ഗോപിമനോഹര വാസുദേവാ
നാരായണനന്ദ വിഷ്ണോ ജനാർദ്ദന
നാഥ നമസ്കാരമെന്നീവണ്ണം
ദാമോദരന്റെ തിരുനാമവുംപാടി
സാമോദമിങ്ങിനെ പോകുന്നേരം
കോടിദിനേശനുദിച്ച പ്രകാശേന
കാണായി വൈകുണ്ഠമായ ലോകം
പാലാഴിതൻ തിരമാലാപതത്തിന്റെ
കോലാഹലങ്ങളും കേൾക്കാറായി












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/365&oldid=166291" എന്ന താളിൽനിന്ന് ശേഖരിച്ചത്