താൾ:Pattukal vol-2 1927.pdf/362

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാട്ടുകൾ

പത്തായ മാസവും പത്തുദിവസവും
പത്തുവിനാഴിക ചെല്ലുന്നേരം
നൊന്തുവിളിച്ചു പ്രസവിച്ചു പത്നിയും
എന്തുകിടാവെന്നു നോക്കുന്നേരം
പെറ്റകുമാരനെ പ്രാണനുമില്ലാതെ
ചത്തശവംപോലും കാണ്മാനില്ല
പെണ്ണുങ്ങളൊക്കവേ വാവിട്ടലറവേ-
തിണ്ണെന്നു ചെന്നിതു പാർത്ഥൻ താനും
നേരവും നോക്കിയിരിയ്ക്കും ഗൃഹസ്ഥനും
പാരമുഴന്നങ്ങു ചോദിച്ചപ്പോൾ
പെണ്ണുങ്ങൾ വന്നു പറഞ്ഞു പതുക്കവേ
ഉണ്ണിശവംപോലും കാണ്മാനില്ല
മോഹിച്ചുവീണങ്ങുരുണ്ടു മഹീസുരൻ
ആകെത്തൊഴിച്ചു കരഞ്ഞുംകൊണ്ടു
വേഗേനപാർത്ഥന്റെ മുമ്പിലണഞ്ഞുടൻ
വേദനയോടെ കയർത്തു ചൊന്നാൻ
വീര ധനഞ്ജയ ശൂര ധനഞ്ജയ
പാരാതെ വഹ്നിയിൽ ചാടിക്കൊൾക
വില്ലുംകുലച്ചൊരു ബാണവും കൈക്കൊണ്ടു
വില്ലാളിവീരനും നില്ക്കുന്നേരം
കാലന്റെ കിങ്കരർ വന്നങ്ങു വേഗേന
ബാലന്റെ ദേഹവും കൊണ്ടുപോയി
ഇത്രനാളുമെന്റെ പുത്രന്റെ വിഗ്രഹം
മാത്രമെന്നാകിലും കാണ്മാനുണ്ടായ്
നിന്റെ പരാക്രമം കൊണ്ടിന്നു ബാലകൻ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/362&oldid=166289" എന്ന താളിൽനിന്ന് ശേഖരിച്ചത്