താൾ:Pattukal vol-2 1927.pdf/361

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സന്താന‌ഗോപാലം

സന്തോഷംപുണ്ടു സുഖിച്ചിരുന്നാൾ
പത്താമതും ഗർഭമുണ്ടായി പത്നിയ്കു
പത്തും തികഞ്ഞിതു മെല്ലേ മെല്ലേ
അപ്പോൾ മഹീസുരൻ വന്നുപതുക്കവേ
അപ്പാണ്ഡുപുത്രനെക്കൊണ്ടുപോന്നു
അമ്പുകൾ കൊണ്ടവനീറ്റില്ലമുണ്ടാക്കി
വമ്പുള്ളപാണ്ഡവൻ കാത്തുനിന്നാൻ
ഈറ്റില്ലം പുക്കിതു വിപ്രന്റെ ഭാര്യയും
പേറ്റിന്നുവേണ്ടുന്ന പെണ്ണുങ്ങളും
നൊമന്തുവിളിയ്കുന്ന കേൾപ്പാൻ ചെവിപാർത്തു
സന്തോഷംപൂണ്ടു ഗൃഹസ്ഥൻ നിന്നാൻ
വില്ലുംകുലച്ചൊരു ബാണവും കൈകൊണ്ടു
വില്ലാളി ഫൽഗുനൻ കാത്തുനിന്നാൽ
ഈറ്റില്ലം തന്നിലൊരഞ്ഞൂറുപെണ്ണുങ്ങൾ
ഏറ്റംകലമ്പുവാൻ വന്നുകൂടി
നിൽക്കേണമെന്നു വിവാദിച്ചു നിൽക്കുമ്പോൾ
നില്പാനരുതൊട്ടും തോഴിമാരേ!
അയ്യോ മകളേ കിടന്നാൽ കണക്കല്ല
മെയ്യോടുചേർന്നിരിയെന്നൊരുത്തി
നോവു വരുമ്പോളെഴുന്നേറ്റു നിൽക്കണം
അല്ലെങ്കിൽ നോവുശമിച്ചുപോകും
കമ്പിട്ടിരിയ്കാതെ കുറ്റം പലതുണ്ടു
കുട്ടിയ്കുകൂനലുമുണ്ടായിവരും
ഈവണ്ണമേരോരൊവാക്കുകൾ കേൾക്കായി
ഈറ്റില്ലം തന്നിലേ കോലാഹലം
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/361&oldid=166288" എന്ന താളിൽനിന്ന് ശേഖരിച്ചത്