താൾ:Pattukal vol-2 1927.pdf/356

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാട്ടുകൾ

നാരായണൻ തന്റെ നാരിമാരുമായി
ദ്വാരകാതന്നിൽ വസിയ്കുംകാലം
വീരൻ വിജയനും വന്നാനതുകാലം
വാരിജനേത്രനെ വന്ദിപ്പാനായ്
അക്കാലമങ്ങോരു വിപ്രനു നാലഞ്ചു
മക്കൾ പിറന്നു മരിച്ചുപോയി
ദുഃഖം പൊറാഞ്ഞവനക്കാലം ദ്വാരകാ
പുക്കു മുകുന്ദനോടേവം ചൊന്നാൻ
ബാലമരണം നീ കേട്ടില്ലേ ഗോപാല
നാലഞ്ചു ബാലന്മാർ നഷ്ടമായി
നാട്ടിന്നു രാജാവു നിയ്യെന്നു കേൾക്കുന്നു
നാട്ടിലനർത്ഥം കഴിച്ചീടുന്നു
കേട്ടാൽ നിനക്കൊരു കൂട്ടമില്ലേതുമേ
കേട്ടില്ലെന്നല്ലോ നിനക്കു ഭാവം
എത്ര കൊതിച്ചിട്ടു പുത്രന്മാരുണ്ടായി
എത്ര വഴിപാടു നേർന്നു ഞാനും
വേദിയരെക്കൊണ്ടു വേദം ജപിപ്പിച്ചു
വേദാന്തകർമ്മങ്ങളെല്ലാം ചെയ്തു
ക്ഷേത്രങ്ങളിൽ പൂജാപാത്രങ്ങൾ തിർപ്പിച്ചു
ക്ഷേത്രം പല പല കേടുപോക്കി
മാലാ നിവേദ്യം വിളക്കും തുടങ്ങിച്ചു
മാലോകർ ചൊല്ലുന്നതെല്ലാം ചെയ്ത
പിന്നെത്തിരുവോണമൂട്ടും തുടങ്ങിച്ചു
എന്നല്ലെടോ ഗണഹോമം ചെയ്തു
സോമവാരവ്രതമിന്നും മുടങ്ങീലാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/356&oldid=166284" എന്ന താളിൽനിന്ന് ശേഖരിച്ചത്