താൾ:Pattukal vol-2 1927.pdf/335

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

332 പാട്ടുകൾ വാർദ്ധക്യമടുത്തപ്പോള ദ്ധമാം രാജ്യത്തേയും ബുദ്ധിമാനുപേക്ഷിച്ചു തപസെ പുറപ്പെട്ടു നിർമലമനസ്സോടുമീശ്വരനാമങ്ങളേ നിർമ്മമൻ ജപിച്ചുകൊണ്ടൃഷഭക്ഷേത്രേ ചെന്നു ശരണാഗതജനഭരണവ്രതത്തോടും ധരണീസുരവരാരാദ്ധ്യനായ് സ്സദാകാലം ശങ്കരനാരായണരാഘവരൂപങ്ങളെ- സ്സങ്കലിതപ്രമോദം ധരിച്ചു ദ്വിധാസ്ഥിതം മാമേവശരണമായ് പ്രാപിച്ചു കൊങ്കണേശൻ നാമസങ്കീർത്തനത്താൽ ഭജിച്ചു തത്രവാണാൻ ചൊല്കൊള്ളും മഹാമനസ്സാകിയ കൊങ്കണേശ- നക്കാലം നാനാവിധഗോപുരങ്ങളെക്കൊണ്ടും വപ്രങ്ങൾ ഹൈമങ്ങളാം ചതുശ്ശാലങ്ങൾ പുന- രപ്രതിമങ്ങളായ വിചിത്രമണ്ഡപങ്ങൾ സാരസക്രൗഞ്ചജലകുക്കുടചക്രാംഗാദി സാരപക്ഷികളുടെ ശബ്ദമിശ്രിതങ്ങളാം വാപികൾ തടാകങ്ങൾ നൽസരസ്സുകൾ നല്ല കൂപങ്ങൾ നക്രമത്സ്യപൂർണങ്ങളായിട്ടുള്ള ഹ്രദങ്ങളോടും നല്ല താമരപ്പൂക്കളോടു- മധികം വിളങ്ങുന്ന സരസീനികരങ്ങൾ അരയാലുകളാമ്രവനങ്ങൾ പനസങ്ങൾ നിരയായുള്ള താളഹിന്താളാദികൾ മറ്റും പ്രിയംഗുവാസന്തികാപാടലീപുന്നാഗങ്ങൾ പ്രിയംഭാവുകങ്ങളാം കേതകീചെമ്പകങ്ങൾ

ബകുളാശോകദ്രാക്ഷാ കദളീനാരികേള-










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/335&oldid=166270" എന്ന താളിൽനിന്ന് ശേഖരിച്ചത്