വടക്കുന്നാഥക്ഷേത്രമഹിമാനുവർണ്ണനം 331 സ്സങ്കുരിച്ചോരു ഭാഗേവന്നപ്പോൾവൃഷഭവും അവിടെ വസി പ്പതിന്നാശയോടഖിലേശ- ശിവമാരുടെ മുഖം നോക്കിനിന്നിതു തത്ര സർവ്വജ്ഞനായ ദേവദേവനാം മഹാദേവൻ ശർവ്വാണീമുഖം നോക്കി സാകൂതം വൃഷേന്ദ്രന്റെ ഹിതവുമറിഞ്ഞ ഹിഭൂഷണൻ മഹേശ്വരൻ സുതഭാർയ്യാദി പരിവാരങ്ങളോടും കൂടി അവിടെത്തന്നേ ചിരം വസിച്ചു ദയാപരൻ ഭുവനേശ്വരൻ പത്മസംഭവ ധരിക്കെടൊ ഇങ്ങിനെ ബഹുകാലമവിടെത്തന്നേ വാസം തിങ്ങിന മോദമോടും ചെയ്യുന്ന മഹേശനെ കണ്ടു ഞാൻ തദ്വിയോഗം സഹിച്ചുകൂടായ്കയാൽ കൊണ്ടാടിത്തത്ര ചെന്നുവസിച്ചേനറിഞ്ഞാലും മുന്നമേ ഞാൻ ചൊന്ന നീളാനദിയിൽനിന്നുപരം മൂന്നു യോജന ദൂരെ തെക്കാകുന്നിപ്രദേശം ഋഷഭം തന്നാൽ ദൃഷ്ടമായതു നിമിത്തമാ- യൃഷഭമെന്ന നാമം ചൊല്ലുന്നു മഹാജനം കാരണാന്തരം കൊണ്ടു കാട്ടിൽവന്നകപ്പെട്ടു നാരീരത്നമാം മാതാ തന്നിൽനിന്നുത്ഭവിച്ച കേരളനെന്ന രാജാ ശത്രുവൃന്ദത്തെജ്ജയി- ച്ചാരണപ്രിയനായീ കൊങ്കണം പാലിച്ചിതു കേരളൻ പാലിക്കയാൽ കൊങ്കണദേശത്തിനു കേരളമെന്നനാമം വന്നിതെന്നറിഞ്ഞാലും വിനയൗദാർയ്യഗുണപൂർണ്ണനാം കേരളാഖ്യൻ
സനയം യഥാവിധി രക്ഷിച്ചാനെല്ലാരേയും
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.