താൾ:Pattukal vol-2 1927.pdf/333

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

330 പാട്ടുകൾ നിർവ്യാജമനുഷ്ഠിച്ചു ദുർജ്ജനഭീതിയെന്യേ നിർവ്യഥം സദാചാരരതായ്വസിപ്പതും സർവ്വമംഗളം മഹാപാവനം മന്നിവാസ- മുർവ്വിയിൽ വില്വാചലക്ഷേത്രമുല്ലസിപ്പതും ഏതൊരുപ്രദേശത്തിലതുതാൻ മുഞ്ചൊന്നോരു ഭൂതലഭാഗമെന്നു ധരിക്ക വിധാതാവെ ദാനംചെയ്തനന്തരം ജ്ഞാനിയാം ജാമദഗ്ന്യൻ ദീനമെന്നിയെ ചെന്നു ഹിമവൽ പാർശ്വത്തിങ്കൽ അഷ്ടമൂർത്തിയാം മഹാദേവനെ ഭക്തിപൂർവ്വം സാഷ്ടാംഗം നമസ്കരിച്ചിത്ഥമർത്ഥിച്ചു രാമൻ ഭക്തവത്സല പരമേശ്വര ദയാനിധെ മുക്തിദായക മുകുന്ദാദിസന്നതപദ സമുദ്രമകറ്റി ഞാൻ നിർമ്മിച്ച ഭൂഭാഗത്തി_ ലുമയാസഹ ഭവാൻ വസിച്ചീടുകവേണം പരശുരാമന്തന്റെ കാംക്ഷിതം സാധിപ്പാൻ ഗിരിശൻ ഭക്തപരാധിനനാം മഹാദേവൻ ദേവിയാമുമയോടും വൃഷഭാരുഢനായി_ ദ്ദേവമാമുനികളാൽ സംസ്തുതാപദാനനായ് കൈലാസത്തിങ്കൽനിന്നു ദക്ഷിണദിക്കുനോക്കി നീലകണ്ഠനാംദേവനെഴുന്നള്ളിനാൻ മുദാ പ്രമഥഭൂതഗണമീശനെപ്പിന്തുടർന്നു സമന്താൽ നടന്നിതു പരമൌൽസുക്യമോടും രുദ്രാണീരുദ്രന്മാരെ വഹിച്ചു യഥാസുഖ_ മദ്രിതുല്യനാം വൃഷം ചരിച്ചു മന്ദം മന്ദം

കൊങ്കണാഖ്യമാംദേശംപ്രാപിച്ചു മുന്നം ജ്രൗതി_


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/333&oldid=166268" എന്ന താളിൽനിന്ന് ശേഖരിച്ചത്