താൾ:Pattukal vol-2 1927.pdf/332

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വടക്കുന്നാഥക്ഷേത്രമഹിമാനുവർണ്ണനം 329 നപ്പോഴെ കദന്തമാമെറുമ്പിൻകൂട്ടത്തേയും നിർമ്മിച്ചു പ്രീതിപൂർവ്വമവറ്റെക്കൈകൊണ്ടുടൻ നിർമ്മമൻ തലോടിനാനപ്രമേയാത്മാ രാമൻ പിന്നെയപ്പതിതന്നെയനുജ്ഞാപനം ചെയ്തി- ട്ടുന്നതനാപ്രദേശമർത്ഥികളായീടുന്ന മന്നിടദേവന്മാർക്കായ്ദ്ദാനവും ചെയ്തു പുന_ രന്നവാഹനമഹാനായ ഭാർഗ്ഗവരാമൻ ഗോകർണ്ണം മുതൽ തെക്കും ശ്രീകന്യാകുമാരിയാം ശ്രീകരഭൂവിൽനിന്നു വടക്കും സഹ്യാദ്രിയിൽ നിന്നഹോ പടിഞ്ഞാറുമുള്ളോരു ഭൂമിഭാഗ_ മിന്നഹോ ബ്രഹ്മൻ കൊങ്കണാഖ്യമെന്നെല്ലോ ചൊല്ലു മലയപർവ്വതത്തിൽനിന്നുടൻ മരുദമൃധാ മഹിയെ പ്രാപിപ്പതും വിശ്രുതാനിളാനദീ സരിതാം വരാമാഹപാവനീപ്രവാഹത്തെ_ പ്പരിചോടെല്ലാപ്പോഴും ചെയ്തുകൊണ്ടിരിപ്പതും ഏലതാംബൂലപൂഗനാരികെളങ്ങളര_ യാലുകളനവധി ഖർജ്ജൂരപുന്നാഗങ്ങൾ പനസരസാലാദി വൃക്ഷങ്ങൾ നിരന്തരം ഘനച്ഛായങ്ങളാലും ഫലപൂർണ്ണങ്ങളായും കളമാദികളായ ധാന്യരാശികൾ കൊണ്ടു വിളങ്ങും ക്ഷേത്രങ്ങളും ധാന്യാദിവൃദ്ധികൊണ്ടു വളരെപ്പുഷ്ടിയോടുവർത്തിക്കും കൃഷീവല_ രളവില്ലാതമഹാക്ഷേത്രങ്ങളിവകളും ബ്രഹ്മക്ഷത്രിയ വൈശ്യശൂദ്രാദിവർണ്ണങ്ങളു_ മുണ്മയിലവരവർക്കുള്ളോരു ധർമ്മങ്ങളെ

42










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/332&oldid=166267" എന്ന താളിൽനിന്ന് ശേഖരിച്ചത്