328 പാട്ടുകൾ അന്നേരം സമുദ്രത്തിൽ നീവാരശൂകാഭമായ് മിന്നീടും ജ്യോതിസ്സൊന്നു കണ്ടിതു ഭൃഗൂദ്വഹൻ തൽക്ഷണമതു തത്ര കാണാതേ മറഞ്ഞിതു സൽക്ഷമാനിർജ്ജരനും വിസ്മയം തേടീടിനാൻ ജ്യോതിസ്സുൽഭൂതമായ സ്ഥലത്തിൽനിന്നു പിന്നെ ജ്യോതിർവ്വേദിയാം രാമൻ ശൂർപ്പംകൊണ്ടവിളംബം അംഭോരാശിയെ നീക്കി ഭൂഭാഗമുണ്ടാക്കിനാ_ നംഭസാസമം യാദഃപതിയും പിൻവാങ്ങിനാൻ തൽക്കാലം ഭൂമീതലം സ്പഷ്ടമായ് നാലുപാടു_ മുല്കർഷശാലീരാമൻ കണ്ടു വിസ്മയം പൂണ്ടാൻ പിന്നെയും ഭൂഭാഗത്തെ നിർമ്മിപ്പാനുള്ള രാമൻ തന്നുടെ യുദ്യോഗത്തെയറിഞ്ഞു വരുണനും മുന്നേ താൻ കൊടുത്തോരു ശൂർപ്പത്തെ നശിപ്പിപ്പാൻ ധന്യനാമവനപ്പോൾ നിർമ്മിച്ചു ചിതലിനെ ക്ഷുദ്രപ്രാണിയാം ചിതൽ തന്നോടു വരുണനും ഭദ്രമാംശൂർപ്പം തിന്നുകളെവാൻ കല്പിച്ചപ്പോൾ ഉടനെ വരുണനോടർത്ഥിച്ചു ഞങ്ങളുടെ കടിയാ മൃത്യുഭവിച്ചീടേണമെന്നുവരം തരണമെന്നനേരം വരുമങ്ങിനെയെന്നു വരുണൻ ചിതലിനു വരവും കൊടുത്തിതു ചെന്നഥ യജ്ഞായുധമായുള്ള ശൂർപ്പത്തിനെ ത്തിന്നിതു നിശ്ശേഷമായ്ക്ഷുദ്രജന്തുവാം ചിതൽ മൺപൊടിയായി ഭവിച്ചീടിന ശൂർപ്പംകണ്ടു ജൃഭിച്ചകോപത്തോടും ഭാർഗ്ഗവമഹാമുനി
അല്പജന്തുകമായ ചിതൽ തിന്നൊടുക്കുവാ_
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.