താൾ:Pattukal vol-2 1927.pdf/324

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സീതാദുഃഖം 321

നിങ്ങടെ മുമ്പിൽ ഞങ്ങൾ മരിയ്ക്കുമത്രേയുള്ളു ഭർത്താവില്ലാതെ നിങ്ങൾ ഞങ്ങളെപ്പെറ്റതെന്തേ ഇങ്ങിനെ ഓരോ തരം കേട്ടൊരു നേരം സീത മംഗലം വരുമല്ലോ കേൾക്ക നീ ആളുമെങ്കിൽ എന്നുമെ നിങ്ങളെന്നെ ചൊല്ലാതെ ഇരിക്കിലോ മക്കളെ നിങ്ങളുടെ അച്ഛനെ ചൊല്ലിത്തരാം അന്നേരം സീതാദേവി ചൊല്ലിനാലുള്ളവണ്ണം ശ്രീരാമലക്ഷ്മണന്മാർ നിങ്ങടെ അച്ഛനല്ലോ അതിനെ കേട്ടനേരം നടന്നങ്ങിരുവരും വനത്തിൽ ചെന്നുനിന്നു കളിയ്ക്കുന്നതുനേരം വരുന്നു പാലും പഴം കൊണ്ടവർ വനവാസേ അന്നേരം അവരോടു ചോദിച്ചു കുമാരരും ആർക്കെന്നു പാലും പഴംകൊണ്ടുപോകുന്നതിപ്പോൾ ശ്രീരാമലക്ഷ്മണന്മാർക്കെന്നിതങ്ങവർ ചൊല്ലി അന്നേരമവർ ചെന്നു തൊകലുമൊടിച്ചിട്ടു തലയിൽ പിടിച്ചവരാണയുമിട്ടാനല്ലോ പിടിച്ചുപറിച്ചവൻ ഭുജിച്ചു തുടങ്ങുന്നു അങ്ങിനെയവർ ചെന്നു ചൊല്ലിനാൻ വേഗംതന്നെ രണ്ടു ബാലകന്മാർ വനത്തിൽനിന്നുകൊണ്ടു നിങ്ങടെയാണയിട്ടു പാൽപഴം തടുക്കുന്നു പിടിച്ചുപറിച്ചവർ നടപ്പാൻ വഹിയായല്ലോ അതൊക്കെ കേട്ടനേരം ശ്രീരാമദേവൻ താനും അവസ്ഥയുള്ളതെല്ലാം പറക അനുജാ നീ അന്നേരം ഇളയ മന്നൻ അണ്ണനോടറിയിച്ചു

പോകണം നമുക്കിന്നു വനത്തിലെന്നു മന്നൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/324&oldid=166258" എന്ന താളിൽനിന്ന് ശേഖരിച്ചത്