320
സീതയങ്ങവിടത്തിൽ വരുന്ന നേരത്തിങ്കൽ മകനെ കാണാഞ്ഞവൾ മരിയ്ക്കുമെന്റെ മുമ്പിൽ എടുത്തു ദർഭകൊടു കെട്ടിനാൻ മകനേയും വളയും തളകളും മണിയും മോതിരവും ഇശലനെന്നപോലെ മറ്റൊരു പുരുഷനെ കണ്ടൊരു നേരം സീതാ മുഖവും വാടി നിന്നാൾ പിന്നെയും സീതാദേവി നിരൂപിച്ചെന്തുവേണ്ടു കിടക്കെ ഫലമെന്നങ്ങുറച്ചു സീതാദേവി മകനെക്കണ്ടനേരം അരുളി മുനിവരൻ മകളെ നിന്റെ മകൻ ഇതാ എന്നു ചൊല്ലി അതിനെ കേട്ടു സീതാ മുനിയോടരുൾ ചെയ്തു എന്നുടെ മകനെന്റെ പിന്നാലെ കൂടെപ്പോന്നു ഒളിച്ചുപോയ കള്ളനിവനെന്നുടൻ മുനി എങ്കിലോ ഇവരെ ഒന്നുപോൽ വളർത്തേണം അതിനെ കേട്ടു മുനി ഒന്നുപോൽവളർത്തുന്നു മുട്ടമ്പു മുളവില്ലുമവർക്കു കയ്യിലുണ്ടു ചാടുകൾ കൊത്തിപ്പല ബാലരെ തോല്പിയ്ക്കയും അന്നേരം പറഞ്ഞവർ ബാലരങ്ങെല്ലാവരും അച്ഛനില്ലാതെ മക്കൾ തന്നുടെ ശിഖരങ്ങൾ അതൊക്കെ കേട്ടനേരം നടന്നങ്ങിരുവരും വേഗത്തിലവർ ചെന്നു ചോദിച്ചാരമ്മയോടും ചൊല്ലുക മടിയാതെ ഞങ്ങടെ അച്ഛന്മാരെ അന്നേരം സീതാദേവി ചൊല്ലിനാളുള്ള വണ്ണം നിങ്ങൾക്കു അച്ഛന്മാരുമില്ലെന്നു ചൊല്ലീടിനാൻ
ഒട്ടുമേ മടിയാതെ അച്ഛനെ ചൊല്ലീടാഞ്ഞാൽ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.