താൾ:Pattukal vol-2 1927.pdf/322

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
സീതാദുഖം

319


അങ്ങിനെ ഇരുന്നപ്പോൾ പലരും കൂടിവന്നു കടുത്ത നോവു വന്നു പിറന്നു കഴവിയും പലരും തോഴിമാർകൾ പലതും ചെയ്തു പിന്നെ അശുദ്ധി തീർത്തു നല്ല അകത്തു കൊണ്ടാനല്ലോ ഋഷി കർമ്മാദികളും മടിയാതുടൻ ചെന്നു. അന്നദാനവുെ കൊടുത്തമ്പോടെ വളർത്തുന്നു മൂവ്വാണ്ടിൽ പാപങ്ങളും അയ്യാണ്ടിൽ കാതുകുത്തു വേദശാസ്ത്രാദികളും പാഠംടെയ്തുറപ്പിച്ചു മുനിയ്ക്കു വേണ്ടുന്നൊരു കർമങ്ങൾ പിഴയാതെ സീത താൻ കൊടുത്തിട്ടു മംഗലാൽ വാഴുന്നല്ലോ ഒരു നാൾ സീത പുഷ്പം പറിപ്പാൻ പോയ നേരം ഇനിയ്ക്കു ജലം വീഴ്ത്താൻ ഗമിയ്ക്കു വേണമല്ലോ അതിനെ കേട്ടു മുനി മകനോടുരചെയ്തു ഇവിടെ നിന്നു മൂത്രം വീഴ്ത്തല്ലേ എന്നു മുനി അങ്ങിനെ കേട്ടു മുനിമകനോടുരചെയ്തു എങ്കിലോ എന്റെ കയ്യിലൊഴിഞ്ഞു തരികെന്നു പറഞ്ഞു മുനീശ്വരൻ ഒഴിഞ്ഞു കൊടുത്തല്ലോ മണിയും പൊത്തി മെല്ലെ കളിച്ചുനടന്നവൻ മാതാവിന്റരികത്തു ചെന്നുനിന്നുരചെയ്തു പറഞ്ഞുമാതാവോടു അതിനെ കേട്ടുസീതാ കടുകെ ഇറുത്തിട്ടു പുഷ്പവും തികച്ചുടൻ എടുത്തു മകനെയും എളിയെ തട്ടിക്കൊണ്ടു

വേഗത്തിൽ വരുന്നേരം മകനെ കാണാഞ്ഞിട്ടു മകനെ കാണാഞ്ഞിട്ടു മുനിയും നിരൂപിച്ചു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/322&oldid=166256" എന്ന താളിൽനിന്ന് ശേഖരിച്ചത്