താൾ:Pattukal vol-2 1927.pdf/321

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

318

പാട്ടുകൾ

ആത്മാവായിരുന്നുടൻഭംഗികളോർത്താലെന്റെ ഉള്ളകമൊക്കെയറുത്തങ്ങിനെയിരിക്കുന്നു അങ്ങിനെചെല്ലുന്നഞ്ചുമാസവും തികഞ്ഞിതു പത്തുമാസവുമുറ്റി ഗർഭവുമുഴത്തുടൻ അവളെ കണ്ടുമുനിയുടനെ യരുളിചെയ്താനപ്പോൾ കാർകുഴൽദേവിയാളെ കേട്ടുകൊൾ മകളേകേൾ നിനക്കുപത്തുമാസം തികഞ്ഞതിപ്പോളല്ലേ ഈസ്ഥലത്തിരുന്നാരും പെറ്റിട്ടില്ലല്ലോ മുമ്പിൽ എന്നുടെ കോയിലിന്റെ കിഴക്കേ വശത്തൊരു ഇലവിൻമരമുണ്ടു വസിപ്പാൻസുഖമുണ്ടു അതിന്റെ വേരുനാലുദിക്കിലും പോയിട്ടുണ്ടു നിനക്കുവേണ്ടുന്നോരുനാരിമാരങ്ങുമുണ്ടു ന്നക്കുവേണ്ടുന്നതെല്ലാമങ്ങവിടെയുണ്ടു പൊന്മണിത്തറപോലെ നിനയ്ക്കങ്ങിരിക്കാമെ അരുളിചെയ്തനോരം അങ്ങിനെയെന്നു സീതാ പലതും ആശീർവ്വാദം കൊടുത്തു മുനീശ്വരൻ അടങ്ങിക്കേട്ടുകൊൾക മകളെയിപ്പോൾനീയും നിനക്കു പത്തു മാം തികഞ്ഞതിപ്പോഴല്ലോ വ ദോഷങ്ങളേതുംവന്നു ഭവിനിപ്പാനിടയില്ല ആശ്രയശേഷമെല്ലാം കൊടുത്തുമുനീശ്വരൻ അന്നതുകേട്ടു താപം ഒട്ടേറെ മറച്ചുടൻ അടങ്ങി താപം സീതാനടന്നുമെല്ലെച്ചെന്നു ഇരുന്നു ഇലവിന്റെ തണലിൽസീതാദേനി എളിയ നോവുവന്നു തളർന്നു ശരീരവും

കണവൻ പിരിഞ്ഞെന്നെമരിക്കേവേണ്ടതിപ്പോൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/321&oldid=166255" എന്ന താളിൽനിന്ന് ശേഖരിച്ചത്