താൾ:Pattukal vol-2 1927.pdf/320

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
സീതാദുഖം

317


നിങ്ങളെദേഹമിനിയൊരുഭാഗമറുക്കണം ഒന്നുപോൽ നിറമെങ്കിൽ പിന്നെ ഞാൻ പറഞ്ഞീടാം മരിച്ചു സീതയെന്നു അറിഞ്ഞു രഘുവരൻ തമ്പി നീയരികത്തു പോരികയെന്നു ചൊല്ലി എത്രചതിയുള്ള നിങ്ങടെ മുമ്പിലിപ്പോൾ എങ്ങിനെ ഞങ്ങൾ രണ്ടും വാഴുന്നുഭൂമിതന്നിൽ ഇരിയ്ക്കുന്നില്ലായിനി മരിയ്കയത്രേയുള്ളൂ തമ്പിയും താനുമായി പള്ളിമെത്തമേൽ വീണു ദുഖവും തുടങ്ങുന്നു അന്തിയും മയങ്ങുന്നു നെഞ്ചകം പൊടിയുന്നു ഓരോന്നു ഓർക്കുന്നേരം അല്ലിത്താർതിരുമുടി ഭംഗികൾ മറപ്പതോ മഴക്കാറിരുളൊത്ത തലനീർപ്പറപ്പതോ മുത്തുകളണിഞ്ഞീടും തൃക്കണ്ണു മറപ്പതോ കോവൽതാൻ കുരുവൊത്ത പല്ലുകൾ മറപ്പതോ ആലില സമമൊത്ത ഭംഗികൾ മറപ്പതോ അന്നത്തിൻ നടയൊത്ത നടകൾ മറപ്പതോ കാട്ടിൽ കാൽനിറമൊത്തതൃക്കാലുമറപ്പതോ പോർമുലയിടയിടെ ഉദരം മറപ്പതോ കട്ടിൽ കാൽനിറമൊത്തതൃക്കാലുമറപ്പതോ മല്ലാരിവില്ലുമഞ്ചും വില്ലുതൻ അഴകുകൾ ഇങ്ങിനെ ശ്രീരാമന്റെ ഭാർയ്യയാം സീതതന്റെ ഭംഗികളോരോതരം പറഞ്ഞു കരയുന്നു കുളിയും കുറികളും മറ്റും ചിന്തയുമില്ലാ മരണമിരുവർക്കും സുഖവുമവർക്കില്ലാ

ആധിയും പിടിച്ചവരിരിയ്കുന്നവിടത്തിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/320&oldid=166254" എന്ന താളിൽനിന്ന് ശേഖരിച്ചത്