താൾ:Pattukal vol-2 1927.pdf/317

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
314
പാട്ടുകൾ

അവസ്ഥയുള്ളതെല്ലാം പറഞ്ഞാനിളയമന്നൻ
പലകതന്റെമീതെ രാവണൻതന്റെ വേഷം
ചതിയാളിവളെക്കൊണ്ടമ്മമാർ വരപ്പിച്ചു }
ഇവളെ കളവാനങ്ങരുളിരഘുവരൻ}
ഇവിടെയിരുത്തേണ്ട മുനിതാനാധരത്തിൽ
വീണചണ്ഡാലൻതന്റെ കോക്കലിരിപ്പാനായ്
പറഞ്ഞു മുനിവരനെങ്കിലുമൊരു കുശൽ
ചൊല്ലുവനെന്നുമുനി മുമ്പിനാൽ മുഖമുള്ള
പുലിയും കരടിയുമിന്നിവളണയത്തു
ഇന്നിവളണയത്തു കൂടവേ എഴുന്നെള്ളി
കുളിച്ചുവരിക നീ വനത്തിലുടൻചെന്നു
പിഴച്ചദേവിയെങ്കിൽ പിടിച്ചു ഭക്ഷിച്ചീടും
അവസ്ഥ കേട്ടുനേരം തിരിച്ചു സീതാദേവി
തുടച്ചുദന്തപന്തികുളിപ്പാൻ പൊയ്കതന്നിൽ
ഇറങ്ങിക്കുശിച്ചങ്ങു തൊഴുതു കരേറിനാൾ
എടുത്തു മാറ്റും പകർന്നുടനെ നടകൊണ്ടു
വനത്തിലുള്ള നിങ്ങൾ തുണയ്ക്ക എല്ലാവർരും
മുമ്പിനാൽ മുഖമുള്ള പുലിയും കരടിയും
ഇന്നിവളണയത്തു കൂടുവേയെഴുനെള്ളി
പിഴച്ചില്ലിവളെന്നു പറഞ്ഞു പുലികളും
തെളിഞ്ഞുവനെ ചെന്നു ഒന്നരുൾചെയ്തുമുനി
മുനിതൻകയ്യിൽവശമാക്കി നാനരചനും
തിരിച്ചുമുനിയോടു വിടയും ചൊല്ലിപാലൻ
സമതാദർപ്പകളും മലരും പുഷ്പങ്ങളും












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/317&oldid=166250" എന്ന താളിൽനിന്ന് ശേഖരിച്ചത്