താൾ:Pattukal vol-2 1927.pdf/316

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
സീതാദുഃഖം
313


അടിയൻ കൊല്ലുനില്ലെന്നരുളി രഘുവരൻ
തൃക്കണ്ണു മിഴിച്ചുടൻ തമ്പിയോടരുൾ ചെയ്തു
ലക്ഷ്മണാ നിനക്കിനി ഭർയ്യയായിരുത്തുവാൻ
നിശ്ചയം നിനയ്ക്കുന്നു ഇപ്പോൾ ഞാനറിഞ്ഞീടാ
കഷ്ടമെന്നതുനേരം പൊത്തിനാൻ ചെവിരണ്ടും
കർഷകം കേട്ടനേരമുറച്ചാനിളമന്നൻ
കുളിച്ചു വേട്ടവർക്കു വേണ്ടായെന്നിരിക്കിലോ
ഇനിയ്ക്കുവേണമെന്നു മനസ്സിലാശയില്ല
നടക്ക സീതയെന്നു എടുത്തു ഉടവാളും
വിധിച്ചവിധിയെന്നു നടന്നു സീതാദേവി
മനസ്സിൽ കൊടുംതീയ്യുംപിടിച്ചു പുറപ്പെട്ടു
ഇളയ വെയിലത്തൊട്ടും നടപ്പാനരുതല്ലോ
ഇഴവിൽ പൈതൽ വന്നു കുലത്തിൽ മുത്തിയപ്പോൾ
നെടുവീർപ്പിട്ടു ്തിനായിവൾ കണ്ണുനീരാൽ
കണവൻ പിരിഞ്ഞെന്നെ മരിക്ക വേണ്ടതുള്ളു
എന്നിവൾ പറകയും വിങ്ങിയും കരകയും
മനസ്സിൽ ദുഃഖത്തോടെ മെല്ലവേ നടകൊണ്ടു
അഴിഞ്ഞമുടികൂട്ടി തിരുകി കെട്ടിയവൾ
തിരുകി കെട്ടിയവൾ നിറുത്തിരഘുവരൻ
നിന്നാണെ നിന്നെക്കുല ചെയ്യുന്നില്ലൊരിക്കലും
ഇരുവരോടിച്ചെന്നു ശ്രീമഹാലോകംപുക്കു
മുനിതാൻ കോയിക്കലു മുടനേയകംപുക്കു
അരശാവീരനീയെന്തിവിടെ വന്നതിപ്പോൾ
ഇവളെത്തനെ എന്തേ ഇവിടെക്കൊണ്ടുവന്നു
ദൂൻവന്നതു വന്നുപോയതില്ലെന്നുമുനി












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/316&oldid=166249" എന്ന താളിൽനിന്ന് ശേഖരിച്ചത്