താൾ:Pattukal vol-2 1927.pdf/315

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
312
പാട്ടുകൾ

കള്ളത്തിൽ മറിവുകൾ ഏറെ നീ പറയേണ്ടാ
നിന്നുടെ മായമറിവത്രയുംഅറിഞ്ഞുഞാൻ
സാഗരമേഴുഭൂമി തന്നിലുമിത്രയുള്ള
ഭംഗിയും മായമറിവുള്ളവൾ ിവൾപോലെ
മറിവുപെരുത്തൊരു മങ്കമാരില്ല പാരിൽ
|മർയ്യാദകെട്ടീടുന്ന ആശ്രയമില്ല പാരിൽ
മണിയും കൊട്ടി മെല്ലെ ഉലകിൽ നടത്തണം
എന്നിതു നരവരൻ അരുളിച്ചെയ്തനേരം
കളവാനുള്ളവഴി കൂട്ടിയോ ഭർത്താവെന്നെ
വല്ലാതെ എന്നൊക്കൊ​േടിട്ടിങ്ങിനെ ചമച്ചതും
എങ്ങിനെ മനതാപം ആരോടു പറയുന്നു
മുത്തണി ചാലയാലെ അമ്മമാർകളെ നിങ്ങൾ
ഇങ്ങിനെ വന്നുകൂടി എന്നുടെ കർമ്മദോഷം
{ഇ|ജനിച്ചനാളിലുള്ള ദോഷമിക്കായ്യമിപ്പോൾ
എന്നിവൾ മനംപൊട്ടി വിങ്ങിയും കരകയും
അന്നോരമരുൾചെയ്തു ശ്രീരാമദേവൻതാനും
ലക്ഷ്മണ ഇവളെക്കൊണ്ടറുക്ക വനത്തിങ്കൽ
ഇത്രനാളുമേ പൊറുത്തതിനായിനിക്കൊരു
നിശ്ചരിതത്തെപ്പോലെ ചമഞ്ഞുനരപാലൻ
ദൂഷണമിനിക്കുണ്ടു ബാലകനറിഞ്ഞാലും
അതൊക്കെ കേട്ടനേരം ലക്ഷ്മണനരുൾചെയ്തു
ഗർഭമുണ്ടിവൾക്കഞ്ചുമാസവും തികഞ്ഞല്ലൊ
പെൺകുല ചെയ്യുന്നതു നമുക്കു വിധിയല്ലാ
{ഇ|ദുരിതംപാരേഴിലും ചമയ്ക്കമൂലംതന്നെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/315&oldid=166248" എന്ന താളിൽനിന്ന് ശേഖരിച്ചത്