മാരീചനായിപ്പോയി പൊന്മാനായിചമഞ്ഞിട്ടു
മായയായവന്നാനിവൾ മനസ്സുതെളിപ്പാനായ്
അതിനെ കേട്ടനേരം ചൊല്ലിനാൾ സീതാദേവി
പരീക്ഷയുണ്ടുപിന്നെ തോന്നുന്നു മാനസത്തിൽ
പിടിപ്പാൻ വിഷമമുണ്ടല്ലൊ എൻഭർത്താവേ കേൾ
ഭംഗിയും രൂപം പൂണ്ടു കളിച്ചു മാരീച്ചനും
ചാടിയും മറികയും ചാടിത്താൻ കളിക്കയും
ആട്ടവും കുഴച്ചിലും ഭംഗിയും നോക്കികണ്ടു
പൊൻപോലെ നിറമൊത്ത പുള്ളിമാൻ കിടാവിനെ
പിടിച്ചു തരേണമെന്നെന്നോടു പറഞ്ഞിവൻ
ഭോഷനായതു പരമാർത്ഥമെന്നോർത്തു ഞാനും
പൊൻശരവില്ലും കുലച്ചടുത്തു പിടിപ്പാനായ്
അടുക്കുന്നേരത്തവൻ അതിദൂരത്തു പോകും
തൊടുക്കുന്നേരമവൻ കളിയ്ക്കും കാല്ക്കൽനിന്നു
അതിദൂരത്തെപോകുന്നവനെ അയച്ചിവൾ
നാരിതൻമറിവിനു വേറെയുണ്ടൊരു കുശൽ
കണ്മിഴികൊണ്ടിട്ടവൾ വേറെയൊന്നറിയിയ്ക്കും
മണ്ണിലും വിണ്ണിലുമേ കള്ളമായ് ചമച്ചതും
എങ്ങിനെ മനോവീരാ തന്നോടു പറയുന്നു
ബന്ധമില്ലാതെ പറഞ്ഞൊടുക്കി ഓരോതരം
ചിന്തയിലാകായെങ്കിൽ കൊല്ലേണം കളയാതെ
നാന്മണിമുലമാരെ അമ്മമാർകളെ നിങ്ങൾ
ഇങ്ങിനെ ചമച്ചതും ദൈവമേ അറികെന്നു
എന്നിവൾ പറകയും വിങ്ങിയും കരകയും
എന്നതു കേട്ടനേരം രാമദേവനുമപ്പോൾ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.