അത്രയല്ലിതിന്നൊരു ദൂഷണം പറവതൊ
അന്തകൻ നേരെ വന്നു ചിന്തയിലെതൃത്തുടൻ
അംഗവും പൊട്ടിഭൂമി ദാനവും ചെയ്തു പിന്നെ
മെല്ലവേ ചെന്നു ഞങ്ങൾ മുവ്വരും ദണ്ഡകത്തിൽ
തമ്പിതാൻ കുശൽകൊണ്ടു പർണ്ണശാലയുംകെട്ടി
മെല്ലവേയിവൾപോയി സ്വൈരമായവാഴുംകാലം
എന്തിവൾ മനസ്സിലെ ചിന്തയെന്നറിഞ്ഞില്ലാ
ഭർത്താവെന്നൊരുചിന്തയില്ലല്ലൊ ഒരിയ്ക്കലും
വേഗമേ രാവണനെ കയ്ക്കൊണ്ടു മറിവാലെ
നിത്യവും വഴിപാടു പാർത്തുപാർത്തിരിക്കയും
പാതിരായ്ക്കുമേലിവൾക്കുറക്കമില്ലാതാനും
പന്നിയും കടുവായും കണ്ടിട്ടെന്നോർത്തുഞ്നും
എന്നെയോ പലനാളും തല്ലിയോടിക്കുന്നില്ല
നിനച്ചു മായയെന്നു തന്നത്താനടങ്ങുന്നു
കളിപ്പാനെന്നെക്കായിൽ മുതിർന്നു പോകുംമുമ്പെ
മലർക്കാവിലെ പോയാൽ വൈകിയേ വരും താനും
പുഷ്പസായകനോടു മറിവു പറഞ്ഞിവൾ
ഒക്കവേ പരമാർത്ഥം നിശ്ചയമറിഞ്ഞു ഞാൻ
മതിയാകയില്ലായെന്നു മനസ്സിൽ നിരൂപിച്ചു
പറഞ്ഞാളിവളോടു കുശലുണ്ടിതിനിപ്പോൾ
ഭർത്താവെ നിനക്കുള്ളൊരാശയാൽ പറഞ്ഞിവൾ
വന്നിതു കണ്ടൊ എന്റെ കർത്താവേ കൌതുകത്താൽ
കളിപ്പാൻ നമുക്കൊരു ഭാവമുണ്ടെല്ലൊ നാഥാ!
ഇതത്തിൽ വരുത്തണം മാനിനെത്തന്നെയിപ്പോൾ
അതിനെക്കേട്ടനേരം അരശനുമരുൾചെയ്തു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.