താൾ:Pattukal vol-2 1927.pdf/312

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
സീതാദുഃഖം
309

കല്യാണഘോഷത്തിനു മുതിർന്ന നേരത്തിങ്കൽ
ഭൂമിയിലുള്ള മൊക്കെയുമൊരുമിച്ചു
വിധിയാലിനിയ്ക്കിപ്പോൾ വന്നിതെന്നറിഞ്ഞാലും
ഏതുമേ പിഴച്ചില്ല ദൈവേ ഇതിന്നു ഞാൻ
എന്നിവൾ പറകയും വിങ്ങിയും കരകയും
അവളുടെ ദുഃഖം കണ്ടു മലകളുലയുന്നു
പക്ഷിജാലങ്ങളൊക്കെ ചിറകങ്ങൊതുക്കുന്നു
കുസുമങ്ങളും മലർമൊട്ടേറെ ചൊരിയുന്നു
പെരുത്ത വൃക്ഷങ്ങളും ഇലയൊന്നിളകാതെ
നിലക്കുനിന്നുമരം അവളുടെ ദുഃഖംകണ്ടു
പശുവും പുലികളും ഒരുമിച്ചു മേവിടുന്നു
മത്സ്യവും ചുഴലുന്നു നദിയെയങ്ങൊഴുകാതെ
പാപമേയെന്നുനിന്നു കാലനും കരയുന്നു
എന്നത്രെ മഹാജനം പറയുന്നവരെല്ലാം
അന്നേരമരുൾചെയ്തു ശ്രാരാമദേവൻതാനും
ആദിയേ സീതതന്റെ കൈപ്പിടിച്ചതിൽ പിന്നെ
അന്നുതൊട്ടിന്നുവോളം ഉണ്ടായില്ലെന്നൊരുസുഖം
അരശുതന്നുമുന്നം പിഴുകി പുറപ്പെട്ടു
അമ്മയോടൊക്കത്തന്നെയിരിയ്ക്കെന്നുടൻചൊല്ലി
ചൊല്ലുകൾ കോളാതെന്റെ പിന്നാലെ കൂടപ്പോന്നു
ഒട്ടേറെ വഴിന്നു ചിത്രകൂടത്തിൽപ്പൂക്ക
അച്ഛൻതാൻ മരിച്ചൊരു തൻക്രിയ അതുംചെയ്തു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/312&oldid=166245" എന്ന താളിൽനിന്ന് ശേഖരിച്ചത്