താൾ:Pattukal vol-2 1927.pdf/311

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
308
പാട്ടുകൾ

കള്ളനാമസുരന്റ വാക്കിനെക്കേട്ടിട്ടവൾ
ലങ്കയിൽ പോയതെല്ലാം മറന്നിട്ടവളെയും
മന്ത്രികൾ പലരേയും നീയുമായ്ക്കൂടിച്ചെന്നു
യുദ്ധം ചെയ്തവനേയും നിഗ്രബിച്ചിവളേയും
ചോലയിൽ കളിപ്പിച്ചു അഗ്നിയിൽ മുഴുകിച്ചു
സത്യവംചെയ്തു നിന്നെ ബോദ്ധഅയവും വരുത്തിയെ
ആയതുമെല്ലാം ദോഷം മകനേ മറന്നോ നീ
ഇവളെ വേളിചെയ്തു നാളുതൊട്ടിന്നെയോളം
നിനക്കങ്ങൊരു സുഖം വന്നു ഞാൻ കണ്ടിട്ടില്ലല്ലോ
ഇവളുടെ നിനവു നീ മറന്നിട്ടില്ലായെങ്കിൽ
നിന്നുടെ ജീവനാന്തം വരുത്തും ഭേദമില്ല
ന്ന്നുടെ മനസ്സിന്നു ഞങ്ങൾക്കു കഴിവില്ലെ
മകനെ മാനസത്തിൽ ഞങ്ങളറിഞ്ഞില്ലാ
നിന്നുടെ ഭാർയ്യ സീത ചെയ്തൊരു കളിയത്രെ
​എന്നതു കേട്ടു രാമദേവനുമരുൾചെയ്തു
{{ന|ഒന്നുമേ ഭേദമില്ല ഇനിക്കു തോന്നുമല്ലോ
ഓമനയേറും സീതാ എങ്ങുപോയ്മറിഞ്ഞിതു
മരിച്ച അസുരന്റ രൂപത്തെ എഴുതുവാൻ
തോന്നിയതെന്തുബന്ധം സത്യം നീ പറയേണം
വെള്ളിടിവെട്ടംവണ്ണം കരഞ്ഞു പറയുന്നു
ഏതുമേ പിഴിച്ചില്ലേ ദൈവമേയിതിനു ഞാൻ
ആരുമേ തുണകൂടാതാരന്റെ നാട്ടിൽ പൂക്കു
ആയവർക്കൊത്തവണ്ണം തന്നെയെന്നറിഞ്ഞാലും
അല്ലാതെ കഴിവുണ്ടോ ഒന്നുമേ നിരൂപിച്ചാൽ
{{ഇഅയ്യയ്യോ ഭർത്താവേ! ഞാൻ പറയും മൊഴിയിപ്പോൾ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/311&oldid=166244" എന്ന താളിൽനിന്ന് ശേഖരിച്ചത്