താൾ:Pattukal vol-2 1927.pdf/307

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
304
പാട്ടുകൾ

രാവണൻ കട്ടുകൊണ്ടുപോയതു മൂലത്താലെ
ചാടിച്ചാനഗ്നിതൻ മുഴുകിപോന്നു ഞാനും
പിന്നെയുമിനിക്കൊരു ദൂഷണത്തിനു നിങ്ങൾ
ഇന്നിവൻ രൂപം കാണ്മാൻ ചൊല്ലു നീയെന്നോടിപ്പോൾ
എനിയ്ക്കും ഭർത്താവിന്നു കീർത്തിവന്നതുമൊക്കെ
അനർത്ഥമെല്ലാതില്ലെന്നാലൊരും ധരിച്ചാലും
പള്ളിവേട്ടയുമാടിട്ടമ്പൊടു വരുന്നേരം
രൂപത്തെകാണുന്നേരം ഛേദിയ്ക്കുമുചവാളാൽ
പാപത്തെചെയ്തടല്ലേ അമ്മമാർക്കളെ നിങ്ങൾ
അന്നേരം അമ്മമ്ർകൾ മൂവരുമൊരുമിച്ചു
അന്നേരമരുൾചെയ്തു കൌസല്യാദേവിയപ്പോൾ
എന്നാരും പറയാം ഞങ്ങൾ മകളെ കേൾക്കു നീയും
പെണ്ണായാലെല്ലാരും ഒക്കുമേ മകളേ കേൾ
ഇന്ദിരാപതിയാണേ ശങ്കരൻ കഴലാണേ
ഈരേഴു ലോകത്താണെ മൂർത്തികൾ മൂവരാണെ
ബ്രഹ്മാവും വിഷ്ണുവാണെ അച്ഛന്റെ തൃക്കാലാണെ
വേട്ട ഭർത്താവിനാണെ ഞങ്ങളിൻ മൂവരാണെ
അല്ലിത്താർശരനാണെ നിന്നാണെൻ മകളാണെ
ഓമന മകനന്റെ ലക്ഷമണസുതനാണെ
ഭരതശത്രുഘ്നന്മാരിരുന്നവർ പുത്രാണെ
എന്നാന്നു നിന്നെ ചതിചയ്ക്കയില്ലൊരു നാളും
എന്നവരാണയിടിടു വിശ്വാസം വരുമാറു
തൽക്ഷണമെടുത്തുടൻ പച്ചിതു മണിപ്പീഠം
വരട്ടുനൂറു മഷിക്കുറിയുമെടുത്തുടൻ
സുമിത്രാദേവി കൊണ്ടു കൊടുത്തു സീതകയ്യിൽ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/307&oldid=166239" എന്ന താളിൽനിന്ന് ശേഖരിച്ചത്