താൾ:Pattukal vol-2 1927.pdf/306

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
സീതാദുഃഖം
കിളിപ്പാട്ടു്v

ചെഞ്ചോലക്കിളിപ്പെണ്ണെ ചെഞ്ചമ്മേ വരിക നീ
എന്തൊരു വിശേഷങ്ങൾ പറവാനുള്ളു തത്തേ!
എങ്കിലോ ചൊല്ലുന്നുണ്ടങ്ങിരുന്നോരനന്തരം
അന്നേരം കിളി തന്റെ ആനന്ദം വരുത്തുവാൻ
അന്നദാനവും പാലും വെല്ലവും പഞ്ചസാര
കദളികികനികളും നിറവേ ഭുജിച്ചു നീ
ആർത്തിയെക്കളഞ്ഞു നീ പറക വിസ്തരിച്ചു
ആഴിപ്പെണ്ണായ സീതാ തനിയ്ക്ക വന്നരല്ലൽ
പാരിൽ പെൺകൊടിമാരും കൂടികൊണ്ടെരിക്കത്തു
മാനിച്ചു പറയുന്ന മകളേ പേൾക്കു നീയും |}
ആനന്ദമൊരുപ്പതും കരങ്ങളിരുപതും
രാവണനുണ്ടന്നരു കേട്ടുകേളിയേയുല്ളൂ
അവന്റെ നിറങ്ങളും ഗുണവും ഭംഗികളും
ങ്ങൾക്കു പലകമേൽ വരച്ചുകാട്ടവേണം
സ്നേഹിച്ചു പറയുന്നെൻ മകളെ മടിയാതെ
അമ്മമാർകളുമൊത്തു പറഞ്ഞനേരത്തിങ്കൽ
ഏണാങ്കമിഴി സീതാ മനസ്സു പാടിച്ചൊന്നാൾ
ആപത്തിന്നെത്രയിതു നിങ്ങളെന്നോടു ചൊല്ലി
എൻ ഭർത്താവറിയുമ്പോൾ രാജദ്വേഷമുണ്ടാം
ദ്വേഷിപ്പാനൊരു മൂലമില്ലാതെയിരിയ്ക്കുന്നു
കാലക്കേടത്രെയിനിയ്ക്കേതോന്നേ ചമഞ്ഞിതേ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/306&oldid=166238" എന്ന താളിൽനിന്ന് ശേഖരിച്ചത്