താൾ:Pattukal vol-2 1927.pdf/303

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
300
പാട്ടുകൾ

കറുത്ത കാട്ടെലി ഉത്തര ചൂണ്ടെലി
തടിച്ച നച്ചെലി ജയിച്ച കൂരെലി
മടിയിൽ മണ്ടെലി മുഖം വെളുത്തെലി
വെളുത്ത പുല്ലെലി മടിയിൽ കൂരെലി
പുര തകർക്കുന്ന വികൃതി ചെമ്പനും
ഹര ഹരയെന്നേ പരയാവു കണ്ടാൽ
അറുതി കൂഡാതുള്ളെലിക്കൂട്ടമെല്ലാം
ഒരുത്തിയിൽക്കൂടി നിഴലിലന്നേരം
നടിച്ച നച്ചെലിവളിച്ചപ്പാടുണ്ടാ_
യ്പരക്കെ ലോകരേ അവസ്ഥ കേൾക്കണം
ശിരസ്സ് പത്തുമങ്ങിരുപതു കയ്യും
ധരിച്ചു രാജനായിതുക്കുന്ന വീരൻ
മനുഷ്യരാജന്റെ കളത്രത്തെക്കട്ടു
സമുദ്രവും കടന്നുടനെ ലങ്കയിൽ
ഇരുന്ന വൻപടയുറച്ചു തങ്ങളിൽ
പൊരുതരേരത്തു മുറിഞ്ഞു രാക്ഷസൻ
മരിച്ചിതക്കാലം മനുഷ്യർ കയ്യാലെ
അതുപോലെ ദയം നമുക്കറിഞ്ഞാലും മടങ്ങ
ഒരുഭാഗം ജയം വരുമെന്നോർക്കണം
വലത്തു വമ്പന്മാരുറച്ചു നില്ക്കണം
പൊരുത്തു ധൂളികളകലെ നില്ക്കണം
മുടക്കാലെനെലി പടയ്ക്ക് പോരേണ്ട
പിടിച്ചുവീണിട്ടു മരിച്ചുപോകുല്ളു
ഇവയെല്ലാമങ്ങു പറഞ്ഞ നച്ചെലി
വെളിച്ചപ്പാടുമടങ്ങി മെല്ലമവേ
അറിഞ്ഞു പൂച്ചകളെടുത്തുകൂടുന്നു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/303&oldid=166235" എന്ന താളിൽനിന്ന് ശേഖരിച്ചത്