താൾ:Pattukal vol-2 1927.pdf/301

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
298
പാട്ടുകൾ</cente>

ഇപ്പാരിലാവതിനെന്തേ ചൊൽവൂ
എന്നതു കേട്ടു പറഞ്ഞിതു ഭാർയ്യയു_
മന്നാൾ ഭവനങ്ങു പോയശേഷം
സുന്ദരരൂപിണിയായൊരു കന്യകാ
വന്നിവിടെക്കളിചെയ്തൂപോയി
അപ്പോഴുതേ കണ്ടിതിപ്രകാരമഹം
ചിൽപ്പുരുഷൻ കൃപയെന്നേവേണ്ടു
അന്നുതുടങ്ങിക്കുചേലനും ഭാർയ്യയും
നന്ദനന്മാരും സുഖിച്ചു വാണാർ
ഇക്കഥാ നിത്യവും പാടുന്നവര്കൾക്കു_
മൂൾക്കനിവോടതു കേൾക്കുന്നോർക്കും
ദാരിദ്രസങ്കടം തീർന്നു സുഖത്തോടെ
പാരിൽ വസിച്ചിടാമെന്നു നൂനം
എന്നു പറഞ്ഞു കിളിയും പറന്നുപോയ്
മന്നമേ വാണൊരു ദേശം നോക്കി.



കുചേലവൃത്തം സമാപ്തം..












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/301&oldid=166233" എന്ന താളിൽനിന്ന് ശേഖരിച്ചത്