താൾ:Pattukal vol-2 1927.pdf/296

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

  

കുചേലവൃത്തം
293

ഇന്നല്ലോ സംഗീതവന്നതുകൊണ്ടിഹ
നന്നായി വന്നീടിമിന്നിമേലിൽ
ഒന്നും മറന്നില്ല മുന്നം കഴിഞ്ഞവ
ഇന്നെന്നും തോന്നുന്നു വാനസത്തിൽ
പണ്ടു നാമൊന്നിച്ചു ദേശികമന്ദിരേ
വേണ്ടപ്രകാരമിന്നുകൊണ്ടു
വേദങ്ങൾ വേദാന്ദശാസ്ത്രങ്ങഴും പിന്നെ
ആദാനം ചെയ്തു വസിയ്ക്കും കാലം
ഇന്ധനം വേണമെന്നന്തർജ്ജനം ചൊല്ലി
ട്ടിന്ധനത്തിനു നാം പോയിതല്ലോ
നല്ല വിറകുമൊടിച്ചു നടന്നു നാം
വല്ലാതെയുള്ളൊരു കാട്ടിലന്നു
ഊറ്റത്തിൽ വന്നൊരു കാറ്റുമിടികളും
മൂറ്റം മഴയും ചൊരിഞ്ഞു താനേ
ദിക്കുമറിയാതെ ദീനന്മാരായി നാം_
മക്കാട്ടിൽ നീളെ നടക്കുന്നേരം
മാർത്താ‌ണ്ഢദേവൻ മറഞ്ഞങ്ങു പോയപ്പോ_
ളുൾത്താരിൽ വേദന ചൊല്ലിക്കൂടാ
കയ്യോടു കയ്യം പിടിച്ചു പതുക്കവേ
മെയ്യോടു മെയ്യുമണച്ചുകൊണ്ടു
വന്മരംതന്നുടെ കീഴങ്ങുനിൽക്കുമ്പാൾ
വന്മഴ പെയ്തതു പെയ്തതു ചൊല്ലുമോ താൻ
ഊറ്റത്തിൽ വൻനരിയേങ്ങുന്നതു കേട്ടി_
ട്ടേറ്റം കരിഞ്ഞതു നീതാനല്ലോ
കാട്ടാനതാനങ്ങലറുന്നതു കേട്ടു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/296&oldid=166227" എന്ന താളിൽനിന്ന് ശേഖരിച്ചത്