താൾ:Pattukal vol-2 1927.pdf/295

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
292
പാട്ടുകൾ

മുറ്റമിതൊന്നേയങ്ങോർത്തുകണ്ടാൽ
എല്ലുകൊണ്ടിങ്ങനെ നിർമ്മിച്ചുകൊള്ളുവാൻ
വല്ലഭമുള്ളവൻ കണ്ടാനല്ലോ
നോത്രങ്ങൾ രണ്ടിതു നിർമ്മിച്ചതെങ്ങിനെ
കൃത്രിമവൻകുഴിയെന്നപോലെ
അംഭോജസംഭവൻ നിർമ്മിച്ച ബാഹുക്ക_
ളംബോജവല്ലിമേൽ പുഷ്പംപോലെ
ഭൂമിക്കു തുണയി നിർമ്മിച്ചു പണ്ടു താൻ
ഭൂമിസുരോത്തമൻ പാദം രണ്ടും
കണ്ടവരിങ്ങിനെ ചൊല്ലുന്ന നേരത്തു
തണ്ടാരിൽ മാതുതൻ കാന്തൻതന്റെ
ചാരത്തു വന്നങ്ങു നില്ക്കും കുചേലനെ_
പ്പൂരിച്ച മോദേന കണ്ടു കൃഷ്ണൻ
പെട്ടെന്നെഴുന്നേറ്രു കയ്യും പിടിച്ചിട്ടു
യഷ്ടിയൂം കാല്ക്കുട വാങ്ങിവെച്ചു
മർയ്യാതപൂജകൾ ചെയ്തു വിരവോടെ
ആർയ്യനായുള്ളോരു ഗോവിന്ദൻ താൻ
ശയ്യയില്ക്കൊണ്ടങ്ങിരുത്തി വിരവോടെ
മെയ്യോടു ചേർത്തു പിടിച്ചുകൊണ്ടു
ഒട്ടുനാളായി ഞാനാഗ്രഹിച്ചീടുന്നു
ഇഷ്ടനായുള്ള ഭവാനെക്കാണ്മാൻ
കേട്ടു വിശേഷങ്ങളെല്ലാം ഭവാന്തനി_
യ്ക്കെട്ടു സുതന്മാരുമുണ്ടായെന്നു
കേട്ടന്നേ കാണേണമെന്നു നിനച്ചിട്ടു
ദിഷ്ടവശാലിനു സാദ്ധ്യമായി












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/295&oldid=166226" എന്ന താളിൽനിന്ന് ശേഖരിച്ചത്