താൾ:Pattukal vol-2 1927.pdf/294

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കുചേലവൃത്തം
291

കീറി മുഷിഞ്ഞൊരു മുണ്ടിന്റെ കണ്ടത്തിൽ
കൂറോടെ നന്നായ്വരിഞ്ഞുകെട്ടി |
ചെമ്മേ കുചേലന്റെ കയ്യിൽ കൊടുത്തിതു
നന്മ വരും നാളിന്നു ഞായം
യഷ്ടിയുമൂന്നിയെഴുന്നേറ്റു വൈകാതെ
ഇഷ്ടത്തിൽ തന്റെ കുടയെടുത്തു
കാലുമലകുമേയുള്ള കുടയ്ക്കിപ്പോ_
ളോല വിശെഷിച്ചങ്ങില്ലയല്ലോ
അന്തർജനത്തോടു യാത്രയും ചൊല്ലീട്ട_
ങ്ങന്തർമമോദേന കുചേലനപ്പോൾ
ദ്വാരകാ നോക്കി നടന്നവനമ്പോടു
{{ഇ|നാരായണസ്വാമി തന്നെകാണ്മാൻ
ഒട്ടു നടന്നുമിരുന്നും നടന്നിട്ടു
മുട്ട കടഞ്ഞിരിയ്ക്കും പിന്നെ
മെല്ലെയെഴുന്നേറ്റും മെല്ലെ നടന്നിട്ടും
മല്ലാരിയെക്കാണ്മാൻ മോഹിച്ചിട്ടും
നാലഞ്ചു വാസരംകൊണ്ടു മഹീസുരൻ
പാലാഴി മാതുതൻ കാന്തൻതന്റെ
ദ്വാരകാതന്നിലകംപൂക്കൂ നേരത്തു
ദ്വാരകാപാലന്മാരും കണ്ടു ചെന്നോർ
കാലിനുണ്ടിങ്ങാട്ടു പോന്നു വന്നിട്ടിച്ചിപ്പോൾ
കാലിവിശേഷമോ മറ്റൊന്നില്ല
 അന്തികേ വന്നവർ നോക്കുന്ന നേരത്തു
അന്തകനല്ലിവനന്തണതാൻ
ഏറ്റം കറുത്തു മെലിഞ്ഞ ശരീരവും












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/294&oldid=166225" എന്ന താളിൽനിന്ന് ശേഖരിച്ചത്