താൾ:Pattukal vol-2 1927.pdf/293

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
290
പാട്ടുകൾ

നന്നു ഭവാൻ ചെന്നു കണ്ടതാങ്കിൽ
പീതാംബരൻ തന്നെകണ്ടുവെന്നാങ്കിലോ
ഏതാനുമെന്നു ലഭിയ്ക്കുമല്ലോ
ആർയ്യയായുള്ളൊരു ഭാർയ്യതാൻ ചെന്നതു
കാർയ്യമെന്നൗർത്തു കുചേലൻ ചൊന്നാൻ
ആർയ്യേ! ശൂഭേ! മമ ഭാർയ്യേ! മനോഹരേ!
കാർയ്യം നീയെന്നോടു ചൊന്നതെല്ലാം
​എന്നതിനിങ്ങൊരു വൈഷമ്യമുണ്ടല്ലോ
ഇന്നു ഞാനായതു ചൊല്ലാമിപ്പോൾ
പ്രാഭവമുള്ളോരെ പ്രാകൃതർ കാണുമ്പോൾ
പ്രാഭൃതം വേണമെന്നുണ്ട് ഞായം
എന്നതിനിനനൊന്നും കൊണ്ടുപോവാനില്ല
നന്ദതനുദനു കാഴ്ചവെപ്പാൻ
എന്നതു കേട്ടൊരു ഭാർയ്യായുമന്നേരം
മന്ദം നടന്നങ്ങു ചെന്നു പിന്നെ
ഇല്ലങ്ങളിൽ ചെന്നിരിന്നിട്ടവൾക്കങ്ങു
നെല്ലൊരു മൂഴക്കു കിട്ടിയല്ലോ
മെല്ലവേ പോന്നിങ്ങു വന്നു നോക്കീടുമ്പോൾ
നെല്ലുതന്നയല്ല കല്ലുമുണ്ടു
മൂഴക്കു നെല്ലതിലാഴക്കു വന്നീല
ആഴക്കു മെല്ലവേ നെല്ലു പോരും
ചെറ്റിത്തെരിഞ്ഞു വറുത്തങ്ങീടിച്ചീടി_
ലേറ്റം കുറയുമവിലെന്നോർത്തു
മെല്ലെ വറുത്തങ്ങിടിച്ചവിലാക്കിനാൾ
മല്ലാരിക്കിഷ്ട്ടത്തിൽ കാഴ്ചവെപ്പാൻ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/293&oldid=166224" എന്ന താളിൽനിന്ന് ശേഖരിച്ചത്