<POEM>
289
മച്ചിന്റെ തട്ടും തുലാങ്ങളും വാതിലു_ മച്ച്യുതനാണു മറിഞ്ഞുവീണു ശാവാക്കളും ക്രോഷ്ടാവും മറ്റു ജന്തുക്കളു_ മൊക്കെയകത്തു കടന്നീടുന്നു പാനീയമുള്ള കലങഹ്ങളുമെന്നിവ പാനീയകംഭവും നഷ്ടമാക്കി സ്ഥാനത്തോരെടുത്തു വെപ്പതിനില്ലാഞ്ഞാൽ ഞാനെന്തു ചെയ്യേണ്ടു ജീവനാഥാ? പാത്രങ്ങളില്ലാ നമുക്കങ്ങതുകൊണ്ടു | പാത്രങ്ങൾ മാത്രം തകരുന്നില്ല എല്ലാമതിൻവണ്ണമായതെന്നാകിലോ ഇല്ലൊരു വസ്തുവും ഭക്ഷിപ്പാനും താളും തകരയും ചീരയും തിന്നിട്ടു കോളല്ലാതെ ചമഞ്ഞു നാഥാ! ആളല്ല നമ്മെപ്പുലർത്തുവാനെന്നാകിൽ വേളി കഴിച്ചതും കർമ്മദോഷം ദാരിദ്രസങ്കടം പാരം മുഴുക്കയാൽ നേരിട്ടുനിന്നു കൃശാംഗിയപ്പോൾ ധർമ്മജ്ഞനാകിയ ഭർത്താവുതന്നോടു ധർമ്മം വെടിഞ്ഞു പറഞ്ഞുവ ഭാർയ്യാ ഭർത്താവേ! നമ്മുടെ ദാരിദ്രസങ്കടം തീർത്തീടുമല്ലോ മുകിൽവർണ്ണൻതാൻ പണ്ടു ഭവാനുമായൊന്നിച്ചിട്ടല്ലയോ വേണ്ടുന്ന വിദ്യകൾ പാഠംചെയ്തു എന്നതുകൊണ്ടിട്ടക്കാരുണ്യമുണ്ടല്ലോ
37
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.