Jump to content

താൾ:Pattukal vol-2 1927.pdf/287

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
284
പാട്ടുകൾ

ശീലാവതിയോടുകൂടെ-ബഹു-
കാലമിരുന്നു സുഖിച്ചു
യാഗാദികർമ്മങ്ങൾ ചെയ്തു-സുഖ
യോഗാനുകൂലം വസിച്ചു
ഉത്തമപൂരുഷൻ വിഷ്ണു-പുന-
രത്രിസുതനായ്പിറന്നു
ദത്തനെന്നുള്ളോരു നാമം-പൂണ്ട
തത്വഗുണനെവിളിച്ചു
സർവേശനാകം ശിവന്റെ-നാമം
ദുർവ്വാസാവെന്നു പ്രസിദ്ധം
പിന്നെ വിരിഞ്ചന്റെ രാഗാ-കൃതി
തന്നെ ശരീരമതായി
ചന്ദ്രനെന്നുള്ളോരു നാമം-പൂണ്ട
സാന്ദ്രമുദത്യാതിശീതൻ}1}
അത്രിമഹാമുനിശ്രേഷ്ഠൻ-തന്റെ
നേത്രത്തിൻനിന്നു ജനിച്ചു
ശൃംഗാരകോമളരരൂപൻ-ശശി
ശൃംഗാരയോനിയ്ക്കു ബന്ധു
ഇങ്ങിനെ മൂർത്തികൾ മൂന്നു-പേരും
മംഗലത്തോ‌ടെ വിളങ്ങി
ചന്ദ്രികയെന്നുള്ള നാമ-മങ്ങു
മൂർത്തികൾ മൂവരും നല്ക്കി
ഉത്തമരാം ത്രിദശന്മാർ-നിജ
പത്തനമെത്തി വസിച്ചു
ഉത്തമയാമനസൂയ-മുനി-












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/287&oldid=166217" എന്ന താളിൽനിന്ന് ശേഖരിച്ചത്