താൾ:Pattukal vol-2 1927.pdf/286

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ശീലാവതി
283


വ്യഗ്രതയോടു പതിച്ചു
തൽപത്നി മോഹിച്ചു വീണു-പിന്നെ-
ത്തല്പരിവാരങ്ങൾ കേണു
ആയതു കണ്ടൊരു നേര-മന-
സൂയയ്ക്കമാധി പിടിച്ചു
വേഗേന ചെന്നു വിരിഞ്ച-നപ്പോൾ
വെള്ളമെടുത്തു തളിച്ചു
അന്നേരം കണ്ണു തുറന്നു-ചത്തു
വീണൊരു മാമുനിശ്രേഷ്ഠൻ
താനെഴുന്നേറ്റിരുന്നു-മുനി
മാനേലുംകണ്ണിയുണന്നു
മൂർത്തികൾ മൂവരും കൂടി-മുനി
മൂർദ്നി തൊട്ടരുൾ ചെയ്തു
കാമനേക്കാളും മനോജ്ഞാ-കൃതി
മാമുനിശ്രേഷ്ഠനിതാനിം
ദീർഘായുസായിഭവിയ്ക്കും-നിന്റെ
വല്ലഭൻ മാമുനി താനും
എന്നരുൾ ചെയ്തു മറഞ്ഞു ഹരി
ചന്ദ്രചൂഡൻ വിധി താനും
വാനവന്മാരും ഗമിച്ചു ബഹു-
മാനമിവർക്കു ലഭിച്ചു
അത്രികുഡുംബിനിതാനും-പുന
രത്രിസമീപേ ഗമിച്ചു
ഉഗ്രതപോമുനി ശ്രേഷ്ഠൻ-സുഖ-
മഗ്രഗുണാമൃതത്രപൻ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/286&oldid=166216" എന്ന താളിൽനിന്ന് ശേഖരിച്ചത്