രാത്രിയൊടുങ്ങാതെ തന്നെ-കഷ്ടം
ധാത്രിയിലിങ്ങിനെ മുന്നം
കണ്ടറിയുന്നില്ല പാരം-ദോഷ-
മുണ്ടാമതിന്നില്ലുപായം
ഏവമനസൂയ തന്റെ-മൊഴി
കേവലം കേട്ടു മടങ്ങി
ശീലാവതി ദേവി ചൊന്നാ-ളനു
കുലമെനിയ്ക്കനസൂയേ
ഭർത്താവിനാപത്തു കൂടാ-തിങ്ങു
മാർത്താണ്ഡദേവനുദിപ്പാൻ
സംഗതിയുണ്ടായവരുത്താ-മെങ്കി--
ലിങ്ങനുവാദമെനിയ്ക്കും
മംഗല്യം പോകാതിരിപ്പാ-നുള്ള
മാർഗ്ഗം വിചാരിച്ചുകൊൾക
അപ്പോളനസൂയ ചൊന്നാൾ-ബാലേ
കെല്പോടു കേട്ടുകൊണ്ടാലും
ബ്രഹ്മനും വിഷ്ണു ഗിരീശ-ന്മാരും
ചെമ്മേയെഴുന്നള്ളി നിന്റെ
വൈധവ്യം രക്ഷിപ്പാനിപ്പോ-ളെന്തു
വൈഷമ്യമീശ്വരന്മാർക്കും
ലോകത്തെ സൃഷ്ടിയ്ക്കും ദൈവം-നിന്റെ
ശോകത്തെത്തീർപ്പാൻ പോരായോ?
സാദരമക്കനുടിപ്പാ--നനു-
വാദം കൊടുക്ക നീ ബാലേ
അത്രിഷഡുംബിനി തന്റെ-മൊഴി
സത്യമെന്നുള്ളിലുറച്ചു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.