ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
<poem>
280
ശക്രൻ ചെന്നത്രിയോടറിച്ചു അത്രിയ്ക്കനുവാദമെന്നുള്ളതു വൃത്രാരി വന്നു പറഞ്ഞു ആയതു കേട്ടു നടന്നു-അന- സൂയയും വാസവൻതാനും മൂർത്തികൾ മൂവരും പിമ്പെ-ജഗ- ദാർത്തി ശമിപ്പതിന്നായി ഉഗ്രതപസ്സിന്റെ ഗേഹം-തന്നി- ലഗ്രേ ഗമിച്ചനസൂയ ശീലാവതിയെ വിളിച്ചു-ശീഘ്ര- മമ്പാടിവണ്ണം പറഞ്ഞു സൂർയ്യനുദിയ്ക്കാതെ പോയാൽ-ബഹു കാർയ്യക്ഷയമുണ്ടു പാരിൽ ധർമ്മങ്ങളൊക്കെ മുടങ്ങി-വിപ്ര- കർമ്മങ്ങളും ബഹു മങ്ങി കൂരിരുൾ വന്നു നിറഞ്ഞു-ഭുവി ഭൂരിശുഭങ്ങൾ മറഞ്ഞു കള്ളന്മാരൊക്കെ മുതിർന്നു -ദിക്കി- ലുള്ളതശേഷം കവർന്നു ദൈത്യന്മാർ പാരം കടുത്തു-സുര- മർത്ത്യന്മാർ ചാവാനടുത്തു കൂട്ടം പലതും വളർന്നു-പശു- ക്കൂട്ടം വിശന്നു തളർന്നു ഭൂസുരന്മാരുടെ സായ-ന്തനാ-
മന്തരമാവാനുപായം
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.