താൾ:Pattukal vol-2 1927.pdf/282

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ശീലാവതി

ബ്രഹ്മവിഷ്ണുഗിരീശന്മാർ മൂവരും
ബ്രാഹ്മ​ണി നിന്നെക്കാണ്മാനെഴുന്നെള്ളി
താപസിയായ ശീലാവതിയുടെ
താപം കൂടാതെ സൂർയ്യനുദിയ്ക്കണം
ആയതിനു പ്രയത്നങ്ങൾ ചെയ്യണം
ആയവണ്ണം കഴിവുണ്ടാക്കിടണം

ഇതി തൃതിയവൃത്തം സമാപ്തം
അഥ ചതുർത്ഥവൃത്തം

അത്രിമഹാമുനി ഭാർയ്യാ പുന-
രത്രിശന്മാരോടു ചൊല്ലി
ശീലാവതിയുടെ പാതി-വൃത്യ
ശീലഗുണാദി വിശേഷം
എത്ര മനോഹരമോർത്താ-ലതു
മിത്രനും ലംഘിച്ചുകൂടാ
വൈധവ്യം കൂടാതിരിപ്പാ-നെന്തു
വൈഷമ്യമിന്നു നിനച്ചാൽ
മൂർത്തികൾ മൂവരും കൂടെ-വന്നു
പാർത്തിരിയ്ക്കുന്നതു കണ്ടാൽ
എങ്ങിനെ ഞാനങ്ങു ചെല്ലാ-തിനി-‌
യിങ്ങു വസിച്ചിടവേണ്ടു
ഭർത്താവിനങ്ങനുവാദ-മെങ്കിൽ
ഭക്ത്യാ ഞാൻ കൂടെ വരുന്നേൻ
എന്നുള്ള വാക്കുകൾ-കേട്ടു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/282&oldid=166212" എന്ന താളിൽനിന്ന് ശേഖരിച്ചത്