താൾ:Pattukal vol-2 1927.pdf/280

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ശീലാവതി
277


സൂർയ്യദേവഭഗവാനുമന്നേരം
തേരിലേറിയുദിപ്പാനൊരൂമ്പെട്ടു
വന്നനേരമിപ്രാർത്ഥന കേൾക്കയാൽ
നിന്നുപോയി മഹാഗിരിസന്നിധൌ
ആദിദേവനുദിയ്ക്കാകകൊണ്ടഹോ
വേദിയന്മാർക്കു കർമ്മങ്ങളൊക്കെയും
ഭംഗം വന്നപോളംബരവാസികൾ
അങ്ങു പാരം പരവശന്മാരായി
കാരണമിതിനെന്തെന്നു വാസവൻ
ചാരണന്മാരും വിദ്യധരന്മാരും
കിന്നരന്മാരും കിമ്പുരുഷന്മാരും
ഖിന്നതപൂണ്ടിരിയ്ക്കും ദശാന്തരെ!
നാരദൻ വന്നരുചെയ്തു ബോധിച്ചു
സാരമൊക്കെയും സർവ്വസുരന്മാരും
പാരാതെകണ്ടു പങ്കജവാസന്റെ
ചാർത്തു ചെന്നുണർത്തിച്ചു വൃത്താന്തം
പങ്കജവാസൻ താനും സുരന്മാരും
ശങ്കരാചലംതന്നിൽ പ്രവേശിച്ചു
സങ്കടമറിയിച്ചോരനന്തരം
തിങ്കൾചൂഡനും മറ്റുള്ള വൃന്ദവും
ക്ഷീരവാരിധിതീരത്തു ചെന്നുടൻ
വാരിജാക്ഷനെ വാഴ്ത്തി സ്തുതിചെയ്തു
സൂർയ്യദേവനുദിക്കയ്ക്കാകൊണ്ടുള്ള
കാർയ്യഹാനികളെല്ലാമുണർത്തിച്ചു
മന്ദഹാസവും പൂണ്ടങ്ങരുൾചെയ്തു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/280&oldid=166210" എന്ന താളിൽനിന്ന് ശേഖരിച്ചത്