താൾ:Pattukal vol-2 1927.pdf/279

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
276
പാട്ടുകൾ

എന്നീവണ്ണം ശപിച്ചതു കേട്ടുടൻ
ഖിന്നമാനസനുഗ്രതപോമുനി
പിന്നോക്കം തന്നേ പോകെന്നരുൾ ചെയ്തു
തന്നുടെ പർണ്ണശാലയകംപൂക്കും
പ്രാണനാശം വരുമെന്നു പേടിച്ചു
കേണു മേവുന്ന താപസശ്രേഷ്ഠന്റെ
പാദപത്മം വണങ്ങിപ്പറഞ്ഞിതു
ഖേദം കൂടാതെ ശീലാവതി സതീ
ഏതും ശ്ലേശിയ്ക്കരുതന്റെ ഭർത്താവെ!
ഹേതു കുടാതെ വന്നോരനർത്ഥത്തെ
ധർമ്മചാരിത്രംകൊണ്ടങ്ങൊഴിയ്ക്കുന്നേൻ
കർമ്മസാക്ഷി ദിവാ൪കരനല്ലയോ
എന്നീവണ്ണം പറഞ്ഞു കളിച്ചുടൻ
വന്നു നിന്നു ദിനേശനെ ധ്യാനിച്ചു
മാർത്താണ്ഡസ്വാമി ദേവ ഭവാന്റെ
ഭർത്താവിന്റെ മരണമൊഴിയ്ക്കേണം
ഉന്നതമാമുദയാദ്രിമസ്തകേ
വന്നുദിച്ചു ഭവാനെങ്കിലപ്പൊഴേ
എന്നുടെ ജിവനാഥനപായവും
വന്നുപോമെന്നു ശാപമകപ്പെട്ട
എന്നതുകൊണ്ടു മൽഭർത്ത്രജീവനെ
തന്നു രക്ഷിയ്ക്കവേണം ഭഗവാനേ!
എന്നീവണ്ണം പറഞ്ഞു വ്രതത്തോടെ
നിന്നുകൊണ്ടു തപം ചെയ്തു താപസി












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/279&oldid=166209" എന്ന താളിൽനിന്ന് ശേഖരിച്ചത്