താൾ:Pattukal vol-2 1927.pdf/269

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
266
പാട്ടുകൾ

ഭിക്ഷുക്കളേയും വലയ്ക്കുമല്ലോ
വാരസ്ത്രീയെന്നുള്ള നാമത്തെക്കേട്ടപ്പോൾ
മാരാസ്ത്രമേറ്റു മയങ്ങിപ്പോയി
അന്നത്തെ രാത്രിയിൽ നിദ്ര ഭവിച്ചില്ല
അന്നത്തെ ബ്ഭക്ഷിപ്പാനാശയില്ല
ഊണുമുറക്കവുമെല്ലാമുപേക്ഷിച്ചു
വാണു മഹാമുനി നാലഞ്ചു നാൾ
ദീർഗ്ഘനിശ്വാസവുമാലസ്യവും പൂണ്ടു
തീക്കനൽപോലെ ശരീരമെല്ലാം
വേശ്യയെത്തന്നെ മനസി നിരൂപിച്ചു
വൈശ്യാദികർമ്മങ്ങൾ ചെയ്തീടുന്നു
ഭർത്താവുതന്നുടെ പാരവശ്യം കണ്ടു
ഭർയ്യയും മെല്ലവേ ചോദ്യം ചെയ്തു
എന്തൊരു കാരണമെന്നുടെ ഭർത്താവേ
സന്തപിച്ചീടുന്നു നാഥ ഭവാൻ?
എന്നൊടരുൾചെയ്കവേണം മടിയാതെ
എന്നാലൊരു കഴിവുണ്ടാക്കീടാം
വ്യാധിവികാരമോ വല്ലാതെ വന്നതു-
മാധിവികാരമോ ചിത്തം തന്നിൽ
നാലഞ്ചു നാളായി ഭക്ഷണമില്ലാതെ
ആലസ്യം പാരമുറക്കമില്ല
എന്നെ ഗ്രഹിപ്പിയ്ക്കാമെങ്കിൽ പരമാർത്ഥ-
മെന്നോടരുൾചെയ്തു മഹാമുനി
നിന്നെ ഗ്രഹിപ്പിയ്ക്ക വേണ്ടിവന്നു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/269&oldid=166199" എന്ന താളിൽനിന്ന് ശേഖരിച്ചത്