താൾ:Pattukal vol-2 1927.pdf/268

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ശീലാവതി
265


കണ്ടു ഭ്രമിച്ചു പുരുഷന്മാരർത്ഥങ്ങൾ }
കൊണ്ടുചെന്നാശൂ കൊടുത്തിടുന്നു
ഇല്ലവും വസ്തുവും വിറ്റങ്ങവളുടെ
വല്ലഭനാവാൻ കൊതിച്ചിടുന്നു
മന്നവന്മാരെ വശത്താക്കി മെല്ലവേ
പൊന്നും പണവും കരസ്ഥമാക്കി
കൊന്നിട്ടു മീനിനിരയിട്ടതു പോലെ
പിന്നെയാ ഭോഷരെക്കൈവെടിയും
ദ്രന്യമുണ്ടാകിൽ സുഭഗന്മാരെല്ലാരും
ദ്രവ്യമില്ലെന്നാകിൽ ദുർഭഗന്മാർ
ഇങ്ങിനെയുള്ളോരു വേശ്യാ വസിയ്ക്കുന്ന
തുംഗമഹാമണിമന്ദിരത്തിൽ
അന്തികേ വന്നൊരു നേരമവളുടെ
അന്തിയ്ക്കു മേല്ക്കഴുകുന്ന വെള്ളം
മാർഗ്ഗത്തിൽ വന്നൊഴുകുന്നതു കണ്ടുടൻ
മാർഗ്ഗം വെടിഞ്ഞു വളച്ചുപോന്നു
മേല്ക്കഴുകീടുന്ന വെള്ളം ചവിട്ടിയാൽ
മേല്ക്കമേലുണ്ടാമശുദ്ധദോഷം
മംഗല്യഹാനി ഭവിയ്ക്കും തപസ്സിനും
ഭംഗം വരുമജ്ജലത്തെത്തൊട്ടാൽ
എന്നതുകൊണ്ടു വളച്ചിങ്ങു പോന്നു ഞാ-
നെന്നു ധരിച്ചാലും ജീവനാഥ
ശീലാവതിയുടെ വാക്കുകൾ കേട്ടപ്പോൾ
ശീലം പകർന്നിതു മാമുനിയ്ക്കു
ഇക്ഷുശരാസനവീരന്റെ ബാണങ്ങൾ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/268&oldid=166198" എന്ന താളിൽനിന്ന് ശേഖരിച്ചത്