താൾ:Pattukal vol-2 1927.pdf/267

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
264
പാട്ടുകൾ

സന്നിധിതന്നിലണഞ്ഞ നേരം
നല്ല പെരുവഴി തന്നിലൊരേടത്തു
വെള്ളമൊഴുകുന്ന കണ്ടുടനേ
നാട്ടുപെരുവഴി വിട്ടു വളച്ചിങ്ങു
പെട്ടെന്നു പോരുവാനെന്തു മൂലം?
അക്കണ്ട മന്ദിരമാർക്കുള്ളു വല്ലഭേ
പൊക്കത്തിൽ മാളിക ഭംഗിയോടെ
കെട്ടുകൾ നാലും നടുമുറ്റവും നല്ല
കൊട്ടത്തളവും മമിക്കിണറും
തെഹ്ങും കവുങ്ങും കൊടികളും വാഴയും
എങ്ങുമൊരേടമൊഴിഞ്ഞിട്ടില്ല
രാജഗൃഹമെന്നു തോന്നുമതുകണ്ടാൽ}
രാജീവലോചനേ ചൊല്ലെന്നോടു്
ഇത്തരം ഭർത്താവു ചോദിച്ചതിനുട-
നുത്തരം ചൊല്ലിനാൾ ശീലാവതി
വിശ്വത്തിനൊക്കെ പ്രസിദ്ധമാായുള്ളൊരു
വേശ്യാഗ്രഹനതു ജീവനാഥ
ഐശ്യര്യവും നല്ല സൌന്ദര്യവും പിന്നെ
വശ്യപ്രയോഗവുമെന്നുവേണ്ട
വിശ്വം ജയിക്കുന്ന വൈഭവമുള്ളൊരു
വേശ്യയുണ്ടത്ര വസിച്ചീടുന്നു
വിത്തമുള്ളാള്ളുകളെല്ലാമവളുടെ
ഭൃത്രന്മാരാവാൻ കൊതിച്ചീടുന്നു
കൺമുനത്തെല്ലുമപ്പുഞ്ചിരികൊഞ്ചലും
വെണ്മ കലർന്ന വിലാസങ്ങളും












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/267&oldid=166197" എന്ന താളിൽനിന്ന് ശേഖരിച്ചത്