താൾ:Pattukal vol-2 1927.pdf/266

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ശീലാവതി
263


​എന്റെ ചുമലിൽ കരേറിയിരുന്നാലു-
മേതും മടിയ്ക്കേണ്ട ജീവനാഥ
ഇല്ലങ്ങളിൽ കൊണ്ടുചെന്നു വഴിപോലെ
വല്ലഭ നിന്നെബ് ഭുജിപ്പിയ്ക്കുന്നേൻ
ഇത്ഥം പറഞ്ഞു മുനീന്ദ്രനെക്കണ്ഠത്തിൽ
സത്വരമങ്ങു വഹിച്ചുകൊണ്ടാൾ
വിപ്രഗൃഹങ്ങളിൽ കൊണ്ടുചെന്നാദരാൽ
വിപ്രകുടുംബിനി ശീലാവതി‌‌
ഉഗ്രതപസ്സിന്റെറയൂണു കഴിപ്പിച്ചു
അഗ്രബാരങ്ങളിൽ നിന്നുടനെ
പോന്നിങ്ങു തന്നുടെയാശ്രമം പ്രാപിച്ചു
അന്നത്തെ രാത്രി കഴിച്ചുകൂട്ടി
പിറ്റെന്നാളും പുലർകാലേ പുറപ്പെട്ടു
മറ്റൊരു വിപ്രന്റെ ഗേഹംതന്നിൽ
തെറ്റന്നു കാന്തനെക്കൊണ്ടു ചെന്നുദരാൽ
കൊറ്റും കഴിപ്പിച്ചു കൊണ്ടുപോന്നു
ഇങ്ങിനെ നിത്യവുമോരോ ഗൃഹങ്ങളി-
ലിംഗിതംപോലെ ഭുജിപ്പിയ്ക്കയും
ഇങ്ങു ഗൃഹമതന്നിൽ പോന്നു വസിയ്ക്കയും
തിങ്ങിന മോദേന വാഴുംകാലം
അന്തിയ്ക്കൊരു നാളിലാശ്രമേ വാണീടു-
മന്തണശ്രേഷ്ഠനരുളിച്ചെയ്തു
ശീലാവതി നീ താനെന്നെയും കൊണ്ടിങ്ങു
ലീലാവിലാസേന പോകുന്നേരം
ഉന്നതമായൊരു മന്ദിരംതന്നുടെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/266&oldid=166196" എന്ന താളിൽനിന്ന് ശേഖരിച്ചത്