താൾ:Pattukal vol-2 1927.pdf/265

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
262
പാട്ടുകൾ

പോരാത്ത നിന്നെക്കൊണ്ടെന്തു ഫലം?
ഈവണ്ണമോരോ ശകാരപ്രകാരങ്ങൾ
കേവലം കേട്ടു വിഷാദത്തോടെ
ദുഖിച്ചു പാരം കരഞ്ഞു വിഷാദത്തോടെ
ചൊല്ക്കൊണ്ട താപസശ്രേഷ്ഠൻതന്റെ
ഇഷ്ടങ്ങളെല്ലാമനുസരിച്ചങ്ങിനെ
പെട്ടന്നു ശൂശ്രൂഷ ചെയ്തുകൊണ്ടാൾ
രോഗം ശമിപ്പാനുള്ളൌഷധമോരോന്നു
വേഗേന കൊണ്ടന്നരച്ചുണ്ടാക്കി
ദുഷ്ടവ്രണങ്ങളിൽ തേച്ചു പതുക്കവേ
കുഷ്ഠം ശമിപ്പിച്ചു ഭർത്താവിന്റെ
ഭക്ഷണത്തിന്നു രുചിയുമങ്ങുണ്ടാക്കി
ഭിക്ഷയ്ക്കു പോവാൻ നടന്നുകൂട
ഉഗ്രതപോമുനിശ്രേഷ്ഠനെയക്കാലം
അഗ്രഹാരേ മേവും ഭൂസുരന്മാർ
വന്നു ക്ഷണിച്ചുതുടങ്ങി ഭവാനിപ്പോ-
ളെന്നുടെയില്ലത്തെഴുന്നള്ളേണം
ഭിക്ഷയ്ക്കു കോപ്പുകൾകൂട്ടിപ്പാർത്തീടുന്നു
ശിക്ഷയിൽ വന്നു ഭുജിച്ചീടേണം
ഇങ്ങിനെ വിപ്രന്മൈർ വന്നു ക്ഷണിയ്ക്കുന്നു
എങ്ങിനെ പോകേണ്ടു ശീലാവതി? }
ഒട്ടും നടപ്പാനെളുതല്ലെനിയ്ക്കിപ്പോ-
ളഷ്ടിയ്ക്കു നോഹമതുണ്ടു താനും
ഇത്തരം ഭർത്താവു ചോദിച്ചതിനുട-
നുത്തരം ചൊല്ലിനാൾ ശീലാവതി












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/265&oldid=166195" എന്ന താളിൽനിന്ന് ശേഖരിച്ചത്